Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right​െഎ.എസ്​.എം കാമ്പയിൻ...

​െഎ.എസ്​.എം കാമ്പയിൻ ഉദ്​ഘാടനം 31ന്​

text_fields
bookmark_border
പത്തനംതിട്ട: കേരള നദ്വത്തുൽ മുജാഹിദീൻ യുവജന വിഭാഗം െഎ.എസ്.എം നടത്തുന്ന തൗഹീദ് കാമ്പയി​െൻറ ഉദ്ഘാടനം മാർച്ച് 31ന് പത്തനംതിട്ടയിൽ നടക്കും. സമൂഹത്തിൽ വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദ ചികിത്സക്കുമെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ കാമ്പയി​െൻറ ഭാഗമായി നടക്കും. സന്ദേശയാത്ര, ലഘുലേഖ വിതരണം, പ്രഭാഷണങ്ങൾ, വനിത സംഗമങ്ങൾ എന്നിവക്ക് രൂപംനൽകി. ഇസ്ലാം തൗഹീദാണ് പ്രധാനം, ഐ.എസ്.എം സംസ്ഥാനതല കാമ്പയിൻ പ്രഖ്യാപനം കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന ട്രഷറാർ നൂർ മുഹമ്മദ് നൂർഷാ നിർവഹിച്ചു. സലഫി മദ്റസയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ഷരീഫ് മേലേതിൽ അധ്യക്ഷതവഹിച്ചു. എച്ച്.ഇ. മുഹമ്മദ് ബാബു സേഠ് ചെയർമാനും ബഷീർ ഫാറൂഖി കൺവീനറുമായി സംഘാടകസമിതി രൂപവത്കരിച്ചു. യോഗത്തിൽ നൂർമുഹമ്മദ് നൂർഷാ, സലാഹുദ്ദീൻ മദനി, എൻ.എം. ഷാജഹാൻ, നാസർ മുണ്ടക്കയം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story