Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നിയിൽ...

കോന്നിയിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

text_fields
bookmark_border
കോന്നി: കോന്നി നഗരത്തിൽ മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെ കോന്നി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്ത് ഇല്ലിരിക്കൽ ബിൽഡിങ്ങിന് പുറകിലായായിരുന്നു തീപിടിത്തം. ചപ്പുചവറുകൾക്ക് പിടിച്ച തീ ആളിപ്പടർന്ന് സമീപത്തെ ട്രാൻസ്ഫോർമറിന് അടുത്തേക്ക് എത്തിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കോന്നിയിൽനിന്ന് ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. ഫയർഫോഴ്സി​െൻറ സമയോചിത ഇടപെടൽ മൂലമാണ് തീയണക്കാൻ കഴിഞ്ഞത്. ട്രാൻസ്ഫോർമറിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നുവെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story