Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകരൾരോഗം ബാധിച്ച...

കരൾരോഗം ബാധിച്ച യുവാവ്​ സഹായം തേടുന്നു

text_fields
bookmark_border
പത്തനംതിട്ട: കരളിന് ഗുരുതര രോഗംബാധിച്ച യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. പത്തനംതിട്ട നഗരസഭ 11ാം വാർഡിൽ തൈക ്കാവിൽ പുത്തൻവീട്ടിൽ ഫൈസൽ മോൻ (40) കരളിന് ഗുരുതരേരാഗം ബാധിച്ച് വർഷങ്ങളായി ചികിത്സയിലാണ്. അടിയന്തരമായി കരൾ മാറ്റിെവക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് എറണാകുളം അമൃത ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഡോക്ടർമാർ അറിയിച്ചത്. വർഷങ്ങളായുള്ള ചികിത്സമൂലം സാമ്പത്തികമായി ഇൗ കുടുംബം തകർന്നിരിക്കുകയാണ്. ഭാര്യയും ആറിലും യു.കെ.ജിയിലും പഠിക്കുന്ന രണ്ടു കുട്ടികളും പ്രായമായ മാതാപിതാക്കളും അടങ്ങുന്നതാണ് ഫൈസലി​െൻറ കുടുംബം. ദൈനംദിന കാര്യങ്ങൾ പോലും ബുദ്ധിമുട്ടിലാണ്. ചികിത്സസഹായത്തിന് വാർഡ് കൗൺസിലർ അഡ്വ. വത്സൻ ടി.കോശിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ച് ഫൈസലി​െൻറ ഭാര്യ സുൽഫിയുടെ പേരിൽ പത്തനംതിട്ട എസ്.ബി.െഎ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 32737470585. െഎ.എഫ്.എസ് കോഡ്: SBIN0007252. ഫോൺ: 9048510679.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story