തെരഞ്ഞെടുപ്പ്​ ചൂടിൽ മലയോര മേഖല

04:59 AM
13/03/2019
കോന്നി: ലോക്സഭ െതരഞ്ഞെടുപ്പിന് അങ്കത്തട്ട് ഉണരുമ്പോൾ മലയോര മണ്ഡലം സജീവമായി. കോന്നി നിയോജക മണ്ഡലത്തിൽ ഇടതുമുന്നണി പ്രചാരണം സജീവമാക്കി. യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തതുമൂലം പ്രചാരണം ആരംഭിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, യു.ഡി.എഫ് ക്യാമ്പിൽ നിലവിലെ കോന്നി എം.എൽ.എ അടൂർ പ്രകാശ് സ്വന്തം മണ്ഡലം വിട്ട് മറ്റൊരു ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്നതിലുള്ള മനോവിഷമത്തിലാണ്. തെരഞ്ഞെടുപ്പിന് കേളികൊട്ട് ഉയർന്നപ്പോൾ തന്നെ രാഹുൽ ഗാന്ധിയുടെ നിർദേശത്തെ തുടർന്ന് അടൂർ പ്രകാശ് ആറ്റിങ്ങൽ മണ്ഡലത്തിൽ സജീവമായിരുന്നു. എം.എൽ.എമാർ മത്സരിക്കേെണ്ടന്ന തീരുമാനത്തെ തുടർന്ന് ഇദ്ദേഹം പിന്നീട് കോന്നിയിൽ പ്രവർത്തനം തുടങ്ങി. എന്നാൽ, ഇപ്പോൾ ആലപ്പുഴയിലും അടൂർ പ്രകാശി​െൻറ പേര് പരിഗണനയിൽ വന്നതോടെ ചിത്രം വ്യക്തമാകാത്ത സ്ഥിതിയാണ്. നിലവിൽ കോന്നി, അരുവാപ്പുലം, തണ്ണിത്തോട്, പ്രമാടം, മലയാലപ്പുഴ, ചിറ്റാർ, സീതത്തോട്, വള്ളിക്കോട്, മൈലപ്ര, കലഞ്ഞൂർ, ഏനാദിമംഗലം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കോന്നി നിയോജക മണ്ഡലം. നിലവിലെ പുതിയ കണക്ക് പ്രകാരം കോന്നി നിയോജക മണ്ഡലത്തിൽ 1,89,975 വോട്ടർമാരാണുള്ളത്. ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരാണ്-1,00,465. പുരുഷ വോട്ടർമാർ- 89510ഉം. പുതിയ വോട്ടർമാരെ സംബന്ധിച്ച കണക്ക് കൃത്യമായി പുറത്തുവന്നിട്ടില്ല. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനുള്ള അപേക്ഷ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുവരെ കോന്നി നിയോജക മണ്ഡലത്തിൽ 169 പോളിങ് ബൂത്തുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 212ആയി ഉയർന്നു. മൈലപ്ര പഞ്ചായത്തിലെ കുമ്പഴ വടക്ക് എസ്.എൻ.യു.പി സ്കൂളാണ് ആദ്യ ബൂത്തെങ്കിൽ അവസാന ബൂത്ത് അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ആദിവാസി കോളനിയിലെ അംഗൻവാടിയാണ്. ഇവിടെ 29 പുരുഷന്മാരും 35 സ്ത്രീകളും ഉൾപ്പെടെ 64 വോട്ടർമാരാണുള്ളത്. ഈ ബൂത്തിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. ഏറ്റവും കൂടുതൽ 125ാം ബൂത്തിലും -1286. പാറമടയിൽ നിയമലംഘനമില്ലെന്ന് ലൈസൻസ് നൽകിയവർ ഉറപ്പാക്കണം -മനുഷ്യാവകാശ കമീഷൻ പത്തനംതിട്ട: പാറമട പ്രവർത്തിക്കുമ്പോൾ വ്യവസ്ഥകളുടെ ലംഘനമില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ലൈസൻസ് നൽകിയ അധികാരികൾക്കുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ. കോട്ടാങ്ങൽ പഞ്ചായത്തിലെ പാറമട ഖനനം കാരണം ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന പ്രദേശവാസികളുടെ പരാതിയിലാണ് ഉത്തരവ്. കമീഷൻ മല്ലപ്പള്ളി തഹസിൽദാറിൽനിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. പാറമടക്ക് 2018 ജൂലൈ നാലുവരെ സർക്കാർ നിഷ്കർഷിച്ച എല്ലാ ലൈസൻസും ഉണ്ടായിരുെന്നന്നും 2018 ജൂൺ 30ന് ശേഷം പാറമട പ്രവർത്തിച്ചിട്ടില്ലെന്നും പറയുന്നു. പാറമടയിലേക്കുള്ള അനധികൃത വഴിയിലൂടെയുള്ള ഗതാഗതം നിരോധിക്കണമെന്നും ലൈസൻസ് നൽകുന്നതിൽ അധികാര ദുർവിനിയോഗം ഉണ്ടായിട്ടുണ്ടെന്നും പരാതിക്കാർ ആരോപിച്ചു. വില്ലേജ് ഓഫിസർ അംഗീകരിച്ച സ്കെച്ചിൽനിന്ന് വ്യത്യസ്തമായി പാറമടക്കാർ പഞ്ചായത്ത് റോഡ് ഉപയോഗിക്കുന്നതിനാൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നുണ്ടെന്ന പരാതിയിൽ കേരള പരിസ്ഥിതി ആഘാത അതോറിറ്റി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. അംഗീകാരം ലഭിച്ച പ്ലാനിൽ ഉൾപ്പെടാത്ത വഴി ഉപയോഗിക്കുന്നതായുള്ള പരാതിയിൽ റവന്യൂ അധികാരികൾ ഇടപെടാത്തത് ഉചിതമായില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. കലക്ടർ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണം. അനധികൃത പ്രവർത്തനങ്ങളും കൈയേറ്റങ്ങളും തടയണമെന്നും ഭാവിയിൽ ലൈസൻസ് പുതുക്കുമ്പോൾ പരിസരവാസികളുടെ ആക്ഷേപം പരിഗണിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ചിത്രപ്രദര്‍ശനം നാളെ പത്തനംതിട്ട: കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു വരച്ച പത്തനംതിട്ട രേഖാചിത്രങ്ങളുടെ പ്രദര്‍ശനം വ്യാഴാഴ്ച രാവിലെ മുതല്‍ പത്തനംതിട്ട പ്രസ്‌ക്ലബ് അങ്കണത്തില്‍ നടക്കും. 10.30ന് കലക്ടര്‍ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്യും.
Loading...
COMMENTS