ചരിത്ര സ്​മൃതികളുമായി ഒാമല്ലൂർ വയൽവാണിഭത്തിന്​ 15ന്​ തുടക്കം

04:59 AM
13/03/2019
പത്തനംതിട്ട: കാർഷിക സംസ്കാരത്തി​െൻറ ചരിത്ര സ്മൃതികളുമായി ഒാമല്ലൂർ വയൽവാണിഭം 15ന് ആരംഭിക്കും. രാവിലെ 10ന് ഡോ. മാത്യു പി. ജോസഫ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് ഗീത വിജയൻ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് സാംസ്കാരിക ഘോഷയാത്ര. 5.30ന് സാംസ്കാരിക സമ്മേളനം പ്രഫ. കടമ്മനിട്ട വാസുദേവൻപിള്ള ഉദ്ഘാടനം ചെയ്യും. ഒാമല്ലൂർ ശങ്കരൻ വയൽവാണിഭ സന്ദേശം നൽകും. രാത്രി ഏഴിന് ഫ്യൂഷൻ, എട്ടിന് കോമഡി മ്യൂസിക്കൽ നൈറ്റ്. 16ന് രാവിലെ 10ന് മൃഗസംരക്ഷണ സെമിനാർ. 10.30ന് തൊഴിലുറപ്പ് പദ്ധതി ശിൽപശാല കലക്ടർ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് കവിയരങ്ങ് ചുനക്കര രാമൻകുട്ടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് കലാപരിപാടി. 7.30ന് സ്വരരാഗസുധ. 17ന് വൈകീട്ട് 6.30ന് സമാപന സമ്മേളനം പറക്കോട് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജയിംസ് ഒാമല്ലൂർ മുഖ്യപ്രഭാഷണം നടത്തും. സിനിമതാരം ഹരീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും. ജില്ല പഞ്ചായത്ത് അംഗം എലിസബത്ത് അബു സമ്മാനം വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ഗീത വിജയൻ, ടി.പി. ഹരിദാസൻ നായർ, കെ. ബാലകൃഷ്ണൻ നായർ, ബ്ലസൻ പി. എബ്രഹാം, അഭിലാഷ് ഒാമല്ലൂർ, സജയൻ ഒാമല്ലൂർ, ലിജോ ബേബി എന്നിവർ പെങ്കടുത്തു. മുസ്ലിം ജമാഅത്ത് ജില്ല കൗൺസിൽ പത്തനംതിട്ട: കേരള മുസ്ലിം ജമാഅത്ത് ജില്ല കൗൺസിൽ സംസ്ഥാന സെക്രട്ടറി യു.സി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല പ്രസിഡൻറ് കെ.എസ്.എം. റഫീഖ് അഹമ്മദ് സഖാഫി, സൗത്ത് സോൺ കോഒാഡിനേറ്റർ ബഷീർ മാഷ് അരിമ്പ്ര എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഫദ്‌ലുദ്ദീൻ തങ്ങൾ, സാദിഖ് മിസ്ബാഹി, ജമാൽ ഖാൻ, മൊയ്തീൻ കുട്ടി, അനസ് പൂവാലംപറമ്പ്, മുഹമ്മദ് കുഞ്ഞ്, സാബിർ മഖ്ദൂമി എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി ഭാരവാഹികളായി ഹാജി അഷ്‌റഫ് അലങ്കാർ (പ്രസി), സാബിർ മഖ്ദൂമി (ജന. സെക്ര), ബി. അബ്ദുൽ അസീസ് (ഫിനാൻസ് സെക്ര), എ.എം. ഇസ്മായിൽ, അസീസ് കുട്ടി, െസയ്തുമുഹമ്മദ്, എസ്. മീരാസാഹിബ് (വൈസ് പ്രസി‍), ബിജു മുഹമ്മദ്, മുഹമ്മദ് കുഞ്ഞ് കോന്നി, ഷാജി തൃക്കോമല, കബീർ കുട്ടി (സെക്ര‍) എന്നിവെരയും സംസ്ഥാന കൗൺസിൽ അംഗമായി ബിജു മുഹമ്മദിനെയും തെരഞ്ഞെടുത്തു.
Loading...
COMMENTS