കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ മണൽചാക്കടുക്കി ജലനിരപ്പ് ഉയർത്തി

04:59 AM
13/03/2019
കോന്നി: അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ മണൽചാക്കുകൾ അടുക്കി ജലനിരപ്പ് ഉയർത്തി. 350 ചാക്ക് മണലാണ് അടുക്കിയത്. കല്ലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനെ തുടർന്ന് ദീർഘദൂര കുട്ടവഞ്ചി സവാരി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൂർത്ത കല്ലുകളിർതട്ടി കുട്ട കീറിപ്പോകാൻ സാധ്യതയുള്ളതിനാലാണ് വെള്ളം കുറയുമ്പോൾ ദീർഘദൂര യാത്ര നിർത്തിവെക്കുന്നത്. മണൽ ചാക്കടുക്കി ജലനിരപ്പ് ഉയർത്തിയതിനാൽ ഹ്രസ്വദൂര സവാരി സുഗമമായി നടക്കുന്നുണ്ട്.
Loading...
COMMENTS