പത്തനംതിട്ടയിൽതട്ടി ബി.ജെ.പി സ്ഥാനാർഥി നിർണയം ശ്രീധരൻപിള്ളയെയും കുമ്മനത്തെയും അമിത്​ ഷാ വിളിപ്പിച്ചു

04:59 AM
13/03/2019
പത്തനംതിട്ട: പത്തനംതിട്ടയിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറിക്ക് ശമനമായില്ല. ഇതോടെ, എല്ലാ മണ്ഡലങ്ങളിലെ തീരുമാനവും അനിശ്ചിതത്വത്തിലായി. ശോഭ സുരേന്ദ്രൻ മത്സരിക്കാനിരിക്കുന്ന പാലക്കാടും എം.ടി. രമേശിനെ നിശ്ചയിച്ച കോഴിക്കോടും തർക്കത്തിൽ കിടക്കുകയാണ്. പത്തനംതിട്ടയിൽ മത്സരിക്കാൻ തയാറെടുത്തിരുന്ന കെ. സുരേന്ദ്രനെ ഒഴിവാക്കി, സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്. പ്രശ്നം പരിഹരിക്കാൻ കുമ്മനം രാജശേഖരനെയും ശ്രീധരൻപിള്ളയെയും അമിത് ഷാ ഡൽഹിക്ക് വിളിപ്പിച്ചു. സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കണമെന്ന ഉറച്ച നിലപാടിലാണ് മുരളീധര വിഭാഗം. ആർ.എസ്.എസ് പിന്തുണ നേടുന്നതിനുള്ള ശ്രമത്തിലാണ് ഇരുവിഭാഗവും. കോഴിക്കോട്ടേക്ക് പരിഗണിക്കുന്ന എം.ടി. രമേശിനെ ഒഴിവാക്കി അവിടെ സുരേന്ദ്രനെ നിർത്തി സമവായം ഉണ്ടാക്കാനും ശ്രമമുണ്ട്. എന്നാൽ, കോഴിക്കോട് മത്സരിക്കാൻ സുരേന്ദ്രന് താൽപര്യമില്ലത്രെ. പത്തനംതിട്ടയിൽ മത്സരിക്കുന്നതിനുള്ള സുരേന്ദ്ര​െൻറ താൽപര്യത്തെ സംസ്ഥാന പ്രസിഡൻറ് കോർ കമ്മിറ്റി യോഗത്തിൽ എതിർത്തതോടെയാണ് പത്തനംതിട്ട പാർട്ടിക്ക് തലവേദനയായത്. പത്തനംതിട്ടയിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ സുരേന്ദ്രൻ ഉറച്ചുനിൽക്കുകയാണ്. തൃശൂരിൽ മത്സരിക്കാൻ തയാറായിരുന്നുവെങ്കിലും അവിടം ബി.ഡി.ജെ.എസിന് നൽകാൻ തീരുമാനിച്ചതോടെ അവിടെയും സ്ഥാനമില്ലാതായി. പത്തനംതിട്ടയോ തൃശൂരോ മത്സരിക്കാൻ അവസരം കിട്ടിയില്ലെങ്കിൽ ലോക്സഭ െതരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ അദ്ദേഹത്തെ മത്സരിപ്പിക്കാതിരിക്കാൻ നേരത്തേ തന്നെ ഒരുവിഭാഗം ചരടുവലി നടത്തിയിരുന്നതായാണ് സൂചന. സജി ശ്രീവത്സം
Loading...
COMMENTS