Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓടുന്ന ബസി​െൻറ...

ഓടുന്ന ബസി​െൻറ ടയർപൊട്ടി: പ്ലാറ്റ്ഫോം ഇളകി രണ്ട് യാത്രക്കാർക്ക് പരിക്ക്

text_fields
bookmark_border
പത്തനംതിട്ട: ഓടുന്ന സ്വകാര്യ ബസി​െൻറ ടയർ പൊട്ടിയതിനെ തുടർന്ന് പ്ലാറ്റ്ഫോം ഇളകി രണ്ട് യാത്രക്കാർക്ക് പരിക്ക്. കുലശേഖരപതി അലങ്കാരത്ത് ജസീം മൻസിലിൽ അബ്ദുൽ ജബാർ (58), ഭാര്യ നൂർജഹാൻ ബീവി (52) എന്നിവർക്കാണ് പരിക്ക്. ഇരുവരും ഒരു സീറ്റിലായിരുന്നു. കാലിലെ പൊട്ടലിനെ തുടർന്ന് ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 3.30ന് പുത്തൻപീടികയിലാണ് സംഭവം. പന്തളത്തുനിന്ന് പത്തനംതിട്ടയിലേക്ക് വന്ന സ്വാമി എന്ന സ്വകാര്യ ബസി​െൻറ പിറകിലെ ടയറാണ് അമിത ശബ്ദത്തോടെ െപാട്ടിയത്. ഇതിന് മുകളിൽ യാത്രക്കാർ ഇരുന്ന ഭാഗത്തെ ഫ്ലാറ്റ്ഫോമാണ് തകർന്നത്. ടയർ പൊട്ടിയ ശബ്ദത്തെ തുടർന്ന് ബസിലെ യാത്രക്കാർ പരിഭ്രാന്തരായി. ഫ്ലാറ്റ്ഫോം ഇളകിയതോടെ പലരും നിലവിളിക്കാനും തുടങ്ങി. സീറ്റുകളിൽ ഇരിക്കാൻ മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളൂ. എപ്പോഴും വാഹനത്തിരക്കേറിയ റോഡാണിത്. അപകടം നടന്ന ഉടൻ ബസ് നിർത്താനായതും ഭാഗ്യമായി. ചര്‍ച്ച് ബില്ലിനെതിരെ പ്രമേയം പാസാക്കി കുമ്പനാട്: കരട് ചര്‍ച്ച് ബില്ലിനെതിരെ കുമ്പനാട് സ​െൻറ് പോള്‍സ് ഇടവക പ്രമേയം പാസാക്കി പ്രതിഷേധിച്ചു. രാജ്യത്തെ നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സഭകള്‍ക്കുനേരെയുള്ള കടന്നുകയറ്റമാണിത്. സഭയുടെ പ്രവര്‍ത്തനങ്ങളും സ്വത്ത് വിനിയോഗവും സുതാര്യമായി നടത്തപ്പെടുമ്പോഴും അതിനെതിരായ നീക്കങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ ഉപേക്ഷിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വികാരി ആൻറണി ചെത്തിപ്പുഴ, ഫാ. വര്‍ഗീസ് കണ്ടത്തിൽ, ബാബുക്കുട്ടി അലക്‌സ്, തോമസ് മാത്യു ചെമ്പനാൽ, തോമസ് മാത്യു പ്ലാവേലിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story