Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനഗരസഭ ശുദ്ധജല നിർമാണ...

നഗരസഭ ശുദ്ധജല നിർമാണ യൂനിറ്റ്​ യാഥാർഥ്യമാകുന്നു; 35 രൂപക്ക്​ കുടിവെള്ളവുമായി നഗരസഭ

text_fields
bookmark_border
പത്തനംതിട്ട: 35 രൂപക്ക് 20 ലിറ്റർ കുടിവെള്ളവുമായി നഗരസഭ. ചൊവ്വാഴ്ച മുതൽ കുടിവെള്ളം നഗരത്തിലെത്തും. ശുദ്ധജല നിർമ ാണ പ്ലാൻറ് ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10.30ന് നഗരസഭ ചെയർപേഴ്സൻ ഗീത സുരേഷ് കല്ലറകടവിൽ നിർവഹിക്കും. രണ്ടു വർഷം മുമ്പ് നഗരസഭ ആലോചിച്ച പദ്ധതിയാണ് ഇപ്പോൾ പ്രാവർത്തികമാകുന്നത്. സംസ്ഥാന വനിത വികസന കോർപറേഷൻ സഹകരണത്തോടെ നടപ്പാക്കുന്ന ശുദ്ധജല നിർമാണ പ്ലാൻറിൽ ഒരു ദിവസം 5000 ലിറ്റർ കുടിവെള്ളം ഉൽപാദിപ്പിക്കാം. എട്ട് ഘട്ടങ്ങളിൽകൂടി ശുദ്ധീകരിക്കുന്ന ശുദ്ധജലത്തി​െൻറ ഗുണനിലവാരം ഒാരോ ആഴ്ചയിലും നിർണയിച്ചാണ് ശുദ്ധജലം വിപണിയിൽ എത്തിക്കുന്നത്. കുടുംബശ്രീക്കാണ് പ്ലാൻറി​െൻറ പൂർണചുമതല. നാല് വനിതകളാണ് ഇൗ സംരംഭം ഏറ്റെടുക്കാൻ തയാറായി വന്നത്. പ്ലാൻറ് നിർമാണത്തി​െൻറയും പ്ലാൻറിലെ യന്ത്രങ്ങളുടെ ചെലവും നഗരസഭയാണ് നൽകുന്നത്. 15 ലക്ഷം രൂപ ഇതിനായി വേണ്ടിവന്നു. കുടിവെള്ളം നിറക്കാനുള്ള ബോട്ടിൽ, മറ്റ് സാധന സാമഗ്രികൾ എന്നിവ കുടുംബശ്രീ അംഗങ്ങൾ വായ്പയെടുത്താണ് നടത്തുന്നത്. രാവിലെ എട്ട് മുതൽ വൈകീട്ട് ആറുവരെയാണ് പ്ലാൻറ് പ്രവർത്തനം. കല്ലറകടവിലുള്ള പാമ്പൂരിപ്പാറയിലാണ് പ്ലാൻറ് സ്ഥാപിച്ചിട്ടുള്ളത്. പ്ലാൻറ് നിർമാണം തുടങ്ങിയ ശേഷം കരാറുകാരനും സംസ്ഥാന വനിത വികസന കോർപറേഷനും തമ്മിലുണ്ടായ തർക്കം കാരണം ഒരു വർഷത്തോളം നിർമാണം മുടങ്ങുകയായിരുന്നു. തുടർന്ന് നഗരസഭ ചെയർപേഴ്സൻ തിരുവനന്തപുരത്ത് കോർപറേഷൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ചാണ് പ്ലാൻറ് നിർമാണം പുനരാരംഭിച്ചത്. കുടിവെള്ളം ബോട്ടിലുകളിലാക്കി വ്യാപാര സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും എത്തിച്ചാണ് വിപണനം നടത്തുന്നത്. കുടിവെള്ളം വിൽക്കുന്ന തുകയിൽ ഒരു രൂപ നഗരസഭക്ക്, ഒരു രൂപ വനിത വികസന കോർപറേഷന്, പ്ലാൻറ് ഒാപറേറ്റർമാർക്കും ലോൺ തിരിച്ചടവിനുമായി 20 രൂപ. ബാക്കി 13 രൂപ സംരംഭകരായ സ്ത്രീകൾക്കും ലഭിക്കും. പൊതുകേമ്പാളത്തിൽ 55 രൂപവരെ 20 ലിറ്റർ വെള്ളത്തിനു വാങ്ങുേമ്പാഴാണ് നഗരസഭ താഴ്ന്ന നിരക്കിൽ വിപണിയിൽ എത്തിക്കുന്നത്. നഗരസഭ നൽകുന്ന ബോട്ടിൽ ശുദ്ധജലത്തിന് 'നഗര തെളിമ' എന്നാണ് പേര് നൽകിയിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story