Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅബിനി അച്ഛ​െൻറ...

അബിനി അച്ഛ​െൻറ കൈപിടിച്ചെത്തിയത്​ അവാർഡിലേക്ക്​

text_fields
bookmark_border
പത്തനംതിട്ട: ബാലതാരത്തിനുള്ള അവാര്‍ഡ് അബിനിക്കു ലഭിക്കണമെന്ന പ്രതീക്ഷയില്‍ തന്നെയാണ് 'പന്ത്' സംവിധാനം ചെയ്തതെന്നു പറയാന്‍ ആദിക്കു മടിയുണ്ടായില്ല. അച്ഛ​െൻറ കൈപിടിച്ചാണ് രണ്ടാമത് സംസ്ഥാന അവാര്‍ഡിലേക്ക് എത്തിയതെന്നു പറയാന്‍ അബിനിയും. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട അബിനി ആദിയും ചിത്രത്തി​െൻറ സംവിധായകന്‍ ആദിയും പത്തനംതിട്ട പ്രസ്‌ക്ലബി​െൻറ മുഖാമുഖം പരിപാടിയില്‍ ഒന്നിച്ചെത്തി. അബിനി ആദിയിലെ അഭിനയ മികവ് കണ്ടറിഞ്ഞ് ചലച്ചിത്രലോകത്തേക്കു കൂട്ടിക്കൊണ്ടുവന്നത് അച്ഛനായ ആദിയാണ്. ആദി സംവിധാനം ചെയ്ത പരസ്യചിത്രത്തിലൂടെയാണ് ആറു വയസ്സുള്ളപ്പോള്‍ അബിനി അഭിനയം തുടങ്ങിയത്. സിദ്ധാര്‍ഥ് ശിവ് സംവിധാനം ചെയ്ത 'കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന ചലച്ചിത്രത്തിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് കഴിഞ്ഞ വർഷം അബിനി ആദി കരസ്ഥമാക്കിയിരുന്നു. ഇത്തവണ ആദി സംവിധാനം ചെയ്ത 'പന്താണ്' അബിനിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ചിത്രത്തി​െൻറ കഥയും സംവിധാനവുമെല്ലാം ആദിയുടേതായിരുന്നു. മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത് അബിനിയാണ്. അഭിനയത്തിനു പണം വാങ്ങിയോ എന്ന ചോദ്യത്തിന് 'പിന്നേ... 'കുസൃതിച്ചിരിയോടെ അച്ഛ​െൻറ മുഖത്തേക്ക് അബിനി നോക്കി. അവാര്‍ഡ് തുകയും അച്ഛനെ ഏൽപിക്കുകയാണ് പതിവ്. അബിനി പറഞ്ഞു. പന്തില്‍ അഭിനയിക്കുന്നതിനു രണ്ടുമാസമെടുത്ത് ഫുട്‌ബാള്‍ പഠിക്കേണ്ടി വന്നു. പിന്നീട് മലപ്പുറത്തുപോയി. ഷൂട്ടിങ് അവിടെയായിരുന്നു. മലപ്പുറം കേന്ദ്രമാക്കിയുള്ള കഥയാണ് ചിത്രത്തിേൻറത്. മലപ്പുറം ഭാഷ പഠിക്കേണ്ടിവന്നു. കോസ്റ്റ്യൂം അടക്കം തീരുമാനിച്ചത് അമ്മ അരുണയാണ്. അച്ഛനും അമ്മയും മകളും ചേര്‍ന്ന് അങ്ങനെ ചിത്രം നിര്‍മിച്ച് അവാര്‍ഡും അടിച്ചുമാറ്റിയതില്‍ ഏറെ സന്തോഷമെന്ന് അബിനി. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയാണ് അബിനി. ക്ലാസുകള്‍ നഷ്ടമാക്കിയാണ് അഭിനയത്തിനു പോയത്. അവാര്‍ഡ് ലഭിച്ചപ്പോള്‍ അധ്യാപകര്‍ക്കും ഏറെ സന്തോഷം. ഇനി അഭിനയിക്കണം. മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമൊക്കെ ഒപ്പം അഭിനയിക്കണമെന്നുണ്ട്. നടിമാര്‍ എല്ലാവരെയും ഇഷ്ടമാണ്. ആരെയെങ്കിലും പ്രത്യേകിച്ച് ഇഷ്ടമുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാതെയും അബിനി ഒഴിഞ്ഞുമാറി. ഫ്രാന്‍സിസ് നൊറോണയുടെ കഥ പറയുന്ന തൊട്ടപ്പനാണ് അടുത്ത ചിത്രം. അബിനിയെ പ്രധാന കഥാപാത്രമാക്കി മറ്റൊരു ചിത്രം പണിപ്പുരയിലുണ്ടെന്ന് ആദി. പന്ത് പോലെയുള്ള ചിത്രങ്ങള്‍ക്ക് തിയറ്റര്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് ആദി പറഞ്ഞു. ഇവ അവതരിപ്പിക്കാന്‍ വേദികള്‍ കിട്ടാത്തതിനാല്‍ സാമ്പത്തികമായി നഷ്ടമുണ്ടാകും. കലാമൂല്യമുള്ള ചിത്രങ്ങള്‍ തിയറ്ററിനു പുറത്തായാലും റിലീസ് ചെയ്ത് പുതുമുഖതാരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം വേദികള്‍ തുറക്കണമെന്ന താൽപര്യമാണ് ആദിക്കുള്ളത്. ഇതിനുള്ള ശ്രമം അദ്ദേഹം നടത്തിവരുകയാണ്. അബിനിയുടെ മുത്തച്ഛനും ബുക്ക്മാര്‍ക്ക് ഡയറക്ടറുമായ എ. ഗോകുലേന്ദ്രനും ഒപ്പമുണ്ടായിരുന്നു. പ്രസ്‌ക്ലബ് പ്രസിഡൻറ് ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യന്‍, എ.ആര്‍. സാബു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story