Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നി ഹിന്ദു...

റാന്നി ഹിന്ദു മഹാസമ്മേളനം സമാപിച്ചു

text_fields
bookmark_border
റാന്നി: പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോഴാണ് പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നതെന്ന് സംപൂജ്യ സ്വാമി പൂർ ണാമൃതാനന്ദപുരി പറഞ്ഞു. റാന്നിയിൽ 73ാമതു ഹിന്ദു മഹാ സമ്മേളനത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരിൽ സ്വാർഥത, അഹങ്കാരം എന്നിവ വർധിക്കുമ്പോൾ പ്രകൃതി കോപിക്കുന്നു. പ്രകൃതിയിൽനിന്ന് അകന്ന മനുഷ്യൻ അതിനെ ചൂഷണം ചെയ്യുകയും കീഴടക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ജീവിതവിജയത്തിന് അനുഭൂതിയുടെ അറിവാണ് വേണ്ടത്. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ ആചാരങ്ങളാണ് ഉള്ളത്. ആ പ്രത്യേകത ഉൾക്കൊള്ളണമെന്ന് സ്വാമി പറഞ്ഞു. നീലകണ്ഠൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. അനിൽ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. രാജു എബ്രഹാം എം.എൽ.എ, രാജേഷ് ആനമാടം, ബി. സുരേഷ്, റെജി താഴമൺ, ശ്രീനി ശാസ്താംകോവിൽ എന്നിവർ സംസാരിച്ചു. ടി.സി. കുട്ടപ്പൻ നായർ, പി.എൻ. ആനന്ദകുമാർ എന്നിവർ അവാർഡ് വിതരണവും പി.എ. ബാലകൃഷ്ണപിള്ള വിദ്യാർഥികൾക്ക് സമ്മാനദാനവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story