Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജനറൽ ആശുപത്രിയിലെ...

ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് അടുത്ത മാസം പൂർണതോതിൽ പ്രവർത്തനം തുടങ്ങും

text_fields
bookmark_border
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് ഏപ്രിലിൽ ആദ്യം പൂർണതോതിൽ പ്രവർത്തനം തുടങ്ങാൻ ആശുപത്രി മാനേജിങ് ക മ്മിറ്റി യോഗം തീരുമാനിച്ചു. കാത്ത് ലാബിലേക്കുള്ള കാർഡിയോളജിസ്റ്റ് വെള്ളിയാഴ്ച ചുമതലയേറ്റു. ഇതോടെ ജനറൽ ആശുപത്രിയിൽ രണ്ട് കാർഡിയോളജിസ്റ്റുകളായി. ഡോ. എം.സി. ജോൺ, ഡോ. ജോസ് പൈകട എന്നിവരാണിവർ. അടിയന്തരമായി നിയമിക്കേണ്ടത് നാല് കാത്ത് ലാബ് നഴ്സുമാരെയും രണ്ട് ടെക്നീഷ്യൻമാരെയുമാണ്. ഇൗ നിയമനത്തിന് മാനേജിങ് കമ്മിറ്റി അനുമതി നൽകി. പത്രപ്പരസ്യം നൽകി അഭിമുഖത്തിലൂടെ താൽക്കാലിക നിയമനം നടത്തും. ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ മൂന്നാമത്തേതുമാണ് ജനറൽ ആശുപത്രിയിലെ കാത്ത് ലാബ്. കുറഞ്ഞ പരിശോധന ഫീസ് നിരവധി രോഗികൾക്ക് പ്രയോജനപ്പെടും. നെഞ്ചുവേദനയുമായി വരുന്നവർക്ക് കാത്ത് ലാബിലെ എക്കോടെസ്റ്റ് പരീക്ഷണാടിസ്ഥാനത്തിൽ സൗജന്യമായി ചെയ്തുകൊടുക്കുന്നുണ്ട്. ഇതിനകം മുന്നൂറോളം രോഗികൾക്ക് പരിശോധന നടത്തി. ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കേണ്ട നഗരസഭ ചെയർപേഴ്സൻ ഗീത സുരേഷ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് വിമർശനത്തിനിടയാക്കി. ചെയർപേഴ്സ​െൻറ സൗകര്യം കണക്കിലെടുത്താണ് വെള്ളിയാഴ്ച മാനേജിങ് കമ്മിറ്റി വിളിച്ചത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിന്ധു അനിൽ അധ്യക്ഷതവഹിച്ചു. കൺസിലർ പി.കെ. ജേക്കബ്, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യൂസ്, ആർ.എം.ഒ ഡോ. ആശിഷ് മോഹൻകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പുതിയ കെട്ടിടത്തിന് നാലുകോടി അനുവദിച്ചു ജനറൽ ആശുപത്രിയിൽ മാസ്റ്റർ പ്ലാൻ പ്രകാരം പുതിയ കെട്ടിടം നിർമിക്കുന്നതിന് ആദ്യ ഗഡുവായ നാലു കോടി അനുവദിച്ചതായി വീണ ജോർജ് എം.എൽ.എ ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തിൽ അറിയിച്ചു. ടെൻഡർ നടപടി ഉടൻ ആരംഭിക്കും. ആശുപത്രി മോർച്ചറിയിലെ തകരാറിലായ ഫ്രീസർ മാറ്റി പുതിയത് വാങ്ങും. ഫ്രീസറിനും മോർച്ചറി നവീകരിക്കുന്നതിനും 13 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയത്. നിർമാണച്ചുമതല ഹൗസിങ് ബോർഡിന് നൽകും. ഹെമേറ്റാളജി അനലൈസർ, ഹോർമോൺ അനലൈസർ എന്നിവ വാങ്ങുന്നതിന് മാനേജിങ് കമ്മിറ്റി തീരുമാനിച്ചു. ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാരില്ലാത്തത് ഗർഭിണികൾക്ക് ദുരിതമുണ്ടാക്കുന്നതായി യോഗത്തിൽ നഗരസഭ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിന്ധു അനിൽ പറഞ്ഞു. ഒാരോ ദിവസവും ഡ്യൂട്ടിയിലുളള ഗൈനക്കോളജി ഡോക്ടർമാരുടെ വിവരങ്ങൾ, ഗൈനക്കോളജി വിഭാഗത്തിനു മുന്നിൽ എഴുതിവെക്കണമെന്ന് മാനേജിങ് കമ്മിറ്റി നിർദേശിച്ചു. കാത്ത് ലാബിൽ പരിശോധനകൾക്കുള്ള ഫീസ് നിരക്കുകൾ: എക്കോ ടെസ്റ്റ് -എ.പി.എൽ 500രൂപ, ബി.പി.എൽ 200രൂപ. ടി.എം.ടി-എ.പി.എൽ 600രൂപ, ബി.പി.എൽ 300രൂപ. ആൻജിയോഗ്രാം 6000 രൂപ (എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ല). അഡ്മിറ്റാകുന്ന എല്ലാ രോഗികൾക്കും എല്ലാ പരിശോധനകളും സൗജന്യമാണ്. എക്കോ, ടി.എം.ടി പരിശോധനകൾക്ക് സ്വകാര്യ ആശുപത്രികളിലെ കുറഞ്ഞ നിരക്ക് 1000 രൂപയാണ്. ആൻജിയോഗ്രാമിന് 10,000 മുതൽ ഇൗടാക്കി വരുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story