Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീടില്ലാത്ത മുഴുവൻ...

വീടില്ലാത്ത മുഴുവൻ ആളുകൾക്കും സർക്കാർ വീട്​ നൽകും -കടകംപള്ളി

text_fields
bookmark_border
സീതത്തോട് ഗ്രാമപഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്കരിച്ചു ചിറ്റാർ: വീടില്ലാത്ത മുഴുവൻ ആളുകൾക്കും സ ർക്കാർ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് വീട് െവച്ചുനൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സീതത്തോട് ഗ്രാമപഞ്ചായത്ത് പുതിയ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പെൻഷൻ തുക വർധിപ്പിച്ചത് മാർച്ചിൽ വിതരണം ചെയ്യും. വികസനത്തിനു നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്യുന്നത്. കിഴക്കൻ മേഖലയിലെ ടൂറിസത്തി​െൻറ വിജയത്തിന് ആവശ്യമായ സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലേഖ സുരേഷ് അധ്യക്ഷത വഹിച്ചു. ആങ്ങമൂഴി കൊട്ടവഞ്ചി സവാരി വെബ്സൈറ്റ് ഉദ്ഘാടനം രാജു എബ്രഹാം എം.എൽ.എ നിർവഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരെ ആദരിക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മധുവും അവാർഡ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. നന്ദകുമാറും ഹരിത കർമ സേന ഉദ്ഘാടനം സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ബീന മോഹനനും ആധുനിക സീതത്തോട് മാർക്കറ്റ് മാസ്റ്റർ പ്ലാൻ പ്രസേൻറഷൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.ആർ. പ്രമോദും നിർവഹിച്ചു. യോഗത്തിൽ എസ്. ഹരിദാസ്, എസ്. സൈമ, സജിനി സുരേഷ്, ഷാനു സലിം, ജേക്കബ് വളയംപള്ളി, ടി.എ. നിവാസ്, ശ്രീന ഷിബു, സതി മധു, ബീന മുഹമ്മദ് റാഫി, ഡി. അച്ചൻകുഞ്ഞ്, പി.ജെ. തോമസ്, ഗ്രേസി ഫിലിപ്പ്, ജി. അശോക് കുമാർ എന്നിവർ സംസാരിച്ചു. ഉദ്ഘാടനം യു.ഡി.എഫ് ജനപ്രതിനിധികൾ ബഹിഷ്കരിച്ചു. പ്രളയത്തിൽപെട്ടവർക്ക് സഹായം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ചടങ്ങ് ബഹിഷ്കരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story