Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്​.ബി.​െഎ...

എസ്​.ബി.​െഎ ഇട്ടിയപ്പാറ ബ്രാഞ്ച്​ നിർത്തലാക്കി; പ്രതിഷേധം

text_fields
bookmark_border
റാന്നി: ഇടപാടുകാരെ വെട്ടിലാക്കി ഇട്ടിയപ്പാറ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് നിർത്തലാക്കി. അങ്ങാടി പേട് ടയിലുള്ള ബ്രാഞ്ചുമായി ലയിപ്പിക്കാനുള്ള അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ 23 മുതൽ ബാങ്ക് ഇവിടെ പ്രവർത്തിക്കില്ലെന്നുകാട്ടി നോട്ടീസ് പതിച്ച ശേഷം പ്രവർത്തനം മരവിപ്പിച്ച് കഴിഞ്ഞ ദിവസം മുതൽ ബാങ്ക് അടച്ചിടുകയായിരുന്നു. നാലു വർഷമായി ഇട്ടിയപ്പാറയിൽ ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയിട്ട്. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ പ്രവർത്തിച്ചുവന്ന ബാങ്ക് കഴിഞ്ഞ ദിവസം നിർത്തലാക്കിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് വീണ്ടും 15 ദിവസത്തേക്ക് മാത്രം തുറന്നിട്ടുണ്ട്. ഇടപാടുകാർ ഇനി മുതൽ അങ്ങാടിയിലെ ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടണമെന്ന് കാട്ടിയാണ് ബാങ്ക് ഇവിടെ നോട്ടീസ് പതിപ്പിച്ചത്. ബാങ്കിനോടു ചേർന്ന് നന്നായി പ്രവർത്തിച്ചു വന്ന എ.ടി.എം കൗണ്ടറി​െൻറ പ്രവർത്തനം നേരേത്ത നിർത്തലാക്കിയിരുന്നു. ബാങ്കി​െൻറ ഇൗ നീക്കത്തിനെതിരെ കോൺഗ്രസി​െൻറയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആഭിമുഖ്യത്തിൽ എസ്.ബി.ഐ ബ്രാഞ്ചിനു മുന്നിൽ ധർണ നടത്തി. ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. എ.ജി. ആനന്ദൻ പിള്ള അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, തോമസ് അലക്സ്, ബേബി തയ്യിൽ, എ.ടി. ജോയിക്കുട്ടി, അനിത അനിൽകുമാർ, ജേക്കബ് പോൾ, പ്രകാശ് തോമസ്, തോമസ് ഫിലിപ്പ്, എൽ.സി മാത്യു, ജെയ്സൺ, സുനിൽ തേൻമഠത്തിൽ, ഷൈജി ചാക്കോ, പ്രമോദ് മന്ദമരുതി, അനിയൻ വളയനാട്ട്, കെ.ഇ. മാത്യൂ, ചാണ്ടി കെ. വർഗീസ് എന്നിവർ സംസാരിച്ചു. ഭാഗവത സപ്താഹവും ശിവരാത്രി ഉത്സവവും റാന്നി: കടുമീൻചിറ മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിനു മുന്നോടിയായുള്ള ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. ആറിന് ഉത്സവത്തോടെ സമാപിക്കും. ശനിയാഴ്ച രാത്രി 7.45ന് ഭക്തിഗാനസുധ. മൂന്നിന് അവഭൃഥസ്നാന ഘോഷയാത്ര, നാലിന് രാവിലെ എട്ടിന് കാവടി ഘോഷയാത്ര, വൈകീട്ട് 4.30ന് എഴുന്നള്ളത്ത്, രാത്രി ഒമ്പതിന് ചികിത്സ സഹായനിധി വിതരണം, 12ന് ശിവരാത്രി പൂജ, ഒന്നിന് ഗാനമേള. അഞ്ചിന് രാത്രി 7.30ന് മതപ്രഭാഷണം. 9.30ന് നൃത്തനാടകം.
Show Full Article
TAGS:LOCAL NEWS 
Next Story