Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകന്നുകാലി സെൻസസ്...

കന്നുകാലി സെൻസസ് ഇന്ന്​ മുതൽ

text_fields
bookmark_border
പത്തനംതിട്ട: 20ാമത് കന്നുകാലി സെൻസസ് വെള്ളിയാഴ്ച മുതൽ മേയ് 31വരെ നടക്കും. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും എന്യൂമറേറ്റർമാർ സന്ദർശിച്ചു വിവരങ്ങൾ ശേഖരിക്കും. പക്ഷിമൃഗാദികളുടെ വിവരങ്ങൾക്കൊപ്പം മത്സ്യകൃഷിയുടെയും മത്സ്യബന്ധനത്തി​െൻറയും വിവരങ്ങളും ശേഖരിക്കുന്നുണ്ട്. എന്യൂമറേഷൻ പ്രവർത്തനത്തിനൊപ്പം മൃഗസംരക്ഷണ വകുപ്പി​െൻറ 'ഭൂമിക' ആപ്ലിക്കേഷനിലൂടെ വീടുകളെ അക്ഷാംശ-രേഖാംശ വിവരങ്ങളോടെ ജിയോ ടാഗ് ചെയ്യും. ജില്ല മൃഗസംരക്ഷണ െഡപ്യൂട്ടി ഡയറക്ടറെ നോഡൽ ഓഫിസറായും പഞ്ചായത്തുകളിെലയും നഗരസഭകളിലെയും വെറ്ററിനറി സർജൻമാരെ സൂപ്പർവൈസറായും നിയോഗിച്ചു. ഇവരുടെ മേൽനോട്ടത്തിൽ ലൈവ്സ്റ്റോക് ഇൻസ്പെക്ടർമാരെയാണ് എന്യൂമറേറ്റർമാരായി നിയോഗിച്ചിരിക്കുന്നത്. ജില്ലയിൽ 155 എന്യൂമറേറ്റർമാർക്ക് പരിശീലനം നൽകി. മുമ്പ് 2012ലാണ് സെൻസസ് നടന്നത്. വീട്ടുനമ്പർ, ഗൃഹനാഥ​െൻറ പേര്, തൊഴിൽ, വരുമാനം, കൈവശഭൂമി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ എല്ലാ വീടുകളിൽനിന്ന് ശേഖരിക്കും. പക്ഷിമൃഗാദികളെ സംബന്ധിച്ച വിവരങ്ങൾ ആൺ, പെൺ ഇനം പ്രായം തിരിച്ച് രേഖപ്പെടുത്തും. സെൻസസ് വിവരങ്ങൾ ആസൂത്രണ, വികസന പ്രവർത്തനങ്ങൾക്ക് മാത്രമാണ് വിനിയോഗിക്കുക. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം റാന്നി: ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനുവേണ്ടി പുതുതായി നിർമിക്കുന്ന കെട്ടിടത്തി​െൻറയും സാംസ്കാരിക നിലയത്തി​െൻറയും ശിലാസ്ഥാപനവും താലൂക്ക് ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വെള്ളിയാഴ്ച നടക്കും. പെരുമ്പുഴ ബസ്സ്റ്റാൻഡിൽ നാലിന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി എ.സി. മൊയ്തീൻ ശിലാസ്ഥാപനം നിർവഹിക്കും. രാജു എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. ആേൻറാ ആൻറണി എം.പി സന്ദേശം നൽകും. 3.5 കോടി ചെലവഴിച്ചാണ് ബ്ലോക്ക് ഓഫിസിനായി പുതിയ കെട്ടിടം നിർമിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മധുവും വൈസ് പ്രസിഡൻറ് ആൻസൻ തോമസും അറിയിച്ചു. നിർമാണം പൂർത്തിയാകുന്നതോടെ ബ്ലോക്ക് പഞ്ചായത്തിനു വിട്ടുകിട്ടിയ ശിശുവികസന ഓഫിസ്, കൃഷി അസി.ഡയറക്ടർ ഓഫിസ്, പട്ടികജാതി ക്ഷേമ ഓഫിസ്, ക്ഷീര വികസന ഓഫിസ് എന്നിവയെല്ലാം ഇവിടേക്കു കൊണ്ടുവരാനാകും. താലൂക്ക് ആശുപത്രിയിൽ പൂർത്തിയായ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനവും 30. കെ.വി.എ സൗരോർജ പാനലി​െൻറ സിച്ച് ഓണും മന്ത്രി നിർവഹിക്കും. പുതുതായി വാങ്ങിയ ഐ.സി.യു ആംബുലൻസിന് മന്ത്രി കൊടിവീശും. മഠത്തുംചാൽ-മുക്കൂട്ടുതറ റോഡ് നിർമാണോദ്ഘാടനം ഇന്ന് റാന്നി: റാന്നിയുടെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന പാതയായ മഠത്തുംചാൽ-മുക്കൂട്ടുതറ റോഡ് നിർമാണോദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വെച്ചൂച്ചിറയിൽ മന്ത്രി എ.സി മൊയ്തീൻ നിർവഹിക്കും. റാന്നി നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽകൂടി കടന്നുപോകുന്ന 31.5 കി.മീ. നീളമുള്ള റോഡ് പുനരുദ്ധാരണത്തിനായി 40 കോടിയാണ് അനുവദിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story