Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏഴംകുളത്ത് 1.13...

ഏഴംകുളത്ത് 1.13 കോടിയുടെ മിച്ചബജറ്റ്

text_fields
bookmark_border
അടൂർ: ഉൽപാദനമേഖലക്കും സേവനമേഖലക്കും പ്രാധാന്യം നൽകി ഏഴംകുളം പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് രാധാമണി ഹരികുമ ാർ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തി​െൻറ തുടർപദ്ധതികളായ ഓടാം ചാടാം ഒളിമ്പിക്സിലേക്ക്, കാരുണ്യഗ്രാമം, വെളിച്ചം എന്നിവക്കും തുക മാറ്റിെവച്ചിട്ടുണ്ട്. 24,66,60,500 രൂപ വരവും 23,53,13,346 രൂപ ചെലവും 1,13,49,154 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ലൈഫ് ഭവനപദ്ധതിക്ക് ഒരു കോടി, ആർദ്രം പദ്ധതിക്കും, കാരുണ്യഗ്രാമത്തിനുംകൂടി 35 ലക്ഷം, മാലിന്യസംസ്കരണത്തിന് 40 ലക്ഷം, വിദ്യാഭ്യാസ മേഖലക്ക് 14 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി. കാർഷികമേഖലക്ക് 40 ലക്ഷം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് അഞ്ച് കോടി 20 ലക്ഷം, കുടുംബശ്രീ വനിതകൾക്ക് ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ 10 ലക്ഷം, തെരുവുവിളക്ക് പരിപാലനത്തിനുള്ള വെളിച്ചം പദ്ധതിക്ക് 15 ലക്ഷം, കുടിവെള്ള പദ്ധതിക്ക് 30 ലക്ഷം, കുട്ടികളുടെ ക്ഷേമത്തിന് 30 ലക്ഷം, ഭിന്നശേഷിക്കാർക്ക് 20 ലക്ഷം, ഗ്രാമീണ റോഡുകളുടെ വികസനത്തിന് ഒരു കോടി 92 ലക്ഷം, ക്ഷീരവികസനത്തിന് 10.80 ലക്ഷം, ഓടാം ചാടാം ഒളിമ്പിക്സിന് മൂന്ന് ലക്ഷം, പട്ടികജാതി ക്ഷേമത്തിന് 60 ലക്ഷം, ആശ്രയ പദ്ധതിക്ക് നാലു ലക്ഷം, വീട് പുനരുദ്ധാരണത്തിന് 71.50 ലക്ഷം, ആയുർവേദ-ഹോമിയോ ആശുപത്രികൾക്ക് മരുന്ന് വാങ്ങുന്നതിന് 14 ലക്ഷം, അംഗൻവാടി അനുപൂരക പോഷകാഹാരത്തിന് 28 ലക്ഷവും വകയിരുത്തി. പഞ്ചായത്ത് പ്രസിഡൻറ് ബി. ലത അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story