Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്ത്രീകളുടെ...

സ്ത്രീകളുടെ അവകാശങ്ങളും നിയമപരിരക്ഷയും ഉറപ്പാക്കും -ഷാഹിദ കമാല്‍

text_fields
bookmark_border
പത്തനംതിട്ട: അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീകൾക്ക് ആത്മവിശ്വാസമുണ്ടാകണമെന്ന് വനിത കമീഷന്‍ അംഗം ഷ ാഹിദ കമാൽ. കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികളുമായി നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകായിരുന്നു അവർ. 'ഇന്ത്യന്‍ ഭരണഘടനയും സ്ത്രീകളും' വിഷയത്തെ ആസ്പദമാക്കിയായിരുന്നു മുഖാമുഖം. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ സെമിനാറുകള്‍ വനിത കമീഷന്‍ നടത്തുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു. കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫീലിപ്പോസ് ഉമ്മന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എ.ഡി.എം സലിംരാജ് മുഖ്യപ്രഭാഷണം നടത്തി. മോന്‍സി മാത്യു, ഡോ. ഷേര്‍ളി ബേബി, ഡോ. ആര്‍. രേഖ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story