Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാറ്റത്തി​െൻറ മാറ്റൊലി ...

മാറ്റത്തി​െൻറ മാറ്റൊലി മുഴങ്ങേണ്ടത് കാമ്പസുകളില്‍ -മന്ത്രി കെ.ടി. ജലീല്‍

text_fields
bookmark_border
അടൂർ: മാറ്റത്തി​െൻറ മാറ്റൊലി ആദ്യം ഉയരേണ്ടത് കാമ്പസുകളില്‍നിന്നാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല ്‍. മണക്കാല ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജ് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മതനിരപേക്ഷ ബോധം വളരേണ്ടത് കാമ്പസുകളില്‍നിന്നാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നാടി​െൻറ ബഹുസ്വരതയെ ശരിയായ രീതിയില്‍ ഉൾക്കൊള്ളാന്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടത് അധ്യാപകരാണ്. കോളജിന് സ്ഥലം നല്‍കിയവരെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ഉന്നത പദവികള്‍ അലങ്കരിക്കുന്ന പൂര്‍വ വിദ്യാര്‍ഥികളെയും ആദരിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആേൻറാ ആൻറണി എം.പി മുഖ്യാതിഥി ആയിരുന്നു. ജില്ല പഞ്ചായത്ത് അംഗം ബി. സതികുമാരി, ഏറത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സി. രാമന്‍, രാജേഷ് അമ്പാടി, പി.ബി. ഹര്‍ഷകുമാര്‍, സജു അലക്സാണ്ടര്‍, ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ പി. സുരേഷ് കുമാര്‍, കോളജ് ഓഫ് എന്‍ജിനീറിങ് പ്രിന്‍സിപ്പല്‍ വി.കെ. ജയശ്രീ, പി.ടി.എ പ്രസിഡൻറ് കുര്യന്‍ ബഹനാന്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സുരൂര്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍, ദൂരദര്‍ശന്‍, കെ.എസ്.ഇ.ബി, ഫയര്‍ ഫോഴ്‌സ്, എനര്‍ജി മാനേജ്‌മ​െൻറ് സ​െൻറര്‍, എക്സൈസ്, കുടുംബശ്രീ, അനര്‍ട്ട്, മില്‍മ മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ പങ്കെടുക്കുന്ന ശാസ്ത്രസാങ്കേതിക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. കോളജിലെ വിവിധ പരീക്ഷണ ശാലകള്‍ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കും സൗകര്യം ഒരുക്കിയിരുന്നു. 21310 ചതുരശ്രയടി വിസ്തൃതിയില്‍ രണ്ടു നിലകളാണ് പൂര്‍ത്തീകരിച്ചത്. താഴത്തെ നിലയില്‍ സെമിനാര്‍ ഹാള്‍, സ്റ്റാഫ് റൂം, രണ്ട് മെക്കാനിക്കല്‍ ലാബുകൾ, മൂന്ന് ഇലക്ട്രിക് ലാബുകള്‍ എന്നിവയും ഒന്നാമത്തെ നിലയില്‍ ആറു ക്ലാസ് റൂമുകളും, രണ്ട് ലാബുകളും, സ്റ്റാഫ്റൂമുകളും ക്രമീകരിച്ചിട്ടുണ്ട്. നബാര്‍ഡ് സഹായത്തോടെ 4.75 കോടി ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story