Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകേരള കോൺഗ്രസ്​...

കേരള കോൺഗ്രസ്​ പിളരണമെന്ന്​ ആഗ്രഹിക്കുന്നത്​ അണികൾ -പി.സി. ​േജാർജ്​

text_fields
bookmark_border
പത്തനംതിട്ട: കേരള കോൺഗ്രസ് എം പിളരണമെന്ന് നേതാക്കളെക്കാൾ ആഗ്രഹിക്കുന്നത് അണികളാണെന്ന് പി.സി. േജാർജ് എം.എൽ.എ. ജോസഫി​െൻറ ഒപ്പമുള്ളവരൊക്കെ പ്രവർത്തനം നിർത്തി. ഇനി ഒന്നു പിളർന്നുകിട്ടിയാൽ മതി എന്ന രീതിയിലാണ് അവരെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മാണിക്ക് ഇനി എത്രകാലം പാർട്ടിയെ നയിക്കാൻ കഴിയും എന്ന് നിശ്ചയമില്ല. പിന്നെ മകനോട് ഒപ്പംനിന്നിട്ട് വലിയ കാര്യമില്ല എന്നും മനസ്സിലായി. അതിനാൽ പിളർപ്പുണ്ടായാൽ മാണി വിഭാഗത്തിലെ 80 ശതമാനം പേരും ജോസഫിന് ഒപ്പംപോകും. കർഷകർക്ക് ഒരു ഗുണവും ചെയ്യാത്ത പാർട്ടി പിരിച്ചുവിടണം. ഏത് ന്യൂനപക്ഷത്തെയാണ് ഇവർ സംരക്ഷിച്ചിട്ടുള്ളത്. ക്രിസ്ത്യാനികൾ ഉള്ളകാര്യം സ്വയം നോക്കി ജീവിക്കുകയാണ്. ഇടുക്കിയിൽ ഒന്നരമാസംെകാണ്ട് ഏഴു കർഷകർ ആത്മഹത്യ ചെയ്തിട്ട് അവരുടെ വീട്ടിലേക്ക് ഒന്നു തിരിഞ്ഞുേനാക്കാൻ ഒരു നേതാവും തയാറായില്ല. പത്തനംതിട്ടയിൽ ആേൻറാ ആൻറണിയെ മത്സരിപ്പിക്കാതിരിക്കുന്നതാണ് േകാൺഗ്രസിന് നല്ലത്. തെരഞ്ഞെടുപ്പിൽ കേരള ജനപക്ഷത്തി​െൻറ പിന്തുണ ഏത് മുന്നണിക്കാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story