Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനവകേരള നിര്‍മിതിയില്‍...

നവകേരള നിര്‍മിതിയില്‍ സഹകരണ വകുപ്പി​െൻറ പങ്ക് വളരെ വലുത് -മന്ത്രി കെ. രാജു

text_fields
bookmark_border
പത്തനംതിട്ട: പ്രളയാനന്തര കേരളത്തി​െൻറ പുനര്‍നിര്‍മിതിയില്‍ സഹകരണവകുപ്പ് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് വനംമന്ത്രി കെ. രാജു പറഞ്ഞു. സംസ്ഥാന സഹകരണ വകുപ്പി​െൻറ കെയര്‍ ഹോം ഭവനനിര്‍മാണ പദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം കോഴഞ്ചേരി എം.ജി.എം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വീണ ജോര്‍ജ് എം.എൽ.എ അധ്യക്ഷതവഹിച്ചു. ആേൻറാ ആൻറണി എം.പി മുഖ്യ പ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ കെ.സി. രാജഗോപാലന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി. സത്യന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ശ്യാം മോഹന്‍, സഹകരണസംഘം ജോയൻറ് രജിസ്ട്രാര്‍ (ജനറല്‍) ജോസ് എബ്രഹാം, ബിജിലി പി.ഈശോ, ജെറി മാത്യു സാം, സോണി കൊച്ചുതുണ്ടിയില്‍, എസ്. പത്മജ, എം.ജി. പ്രമീള, പി.ജെ. അജയകുമാര്‍, ആര്‍. സനല്‍കുമാര്‍, ഓമല്ലൂര്‍ ശങ്കരന്‍, പി.എസ്. മോഹനന്‍, പി.ബി. ഹര്‍ഷകുമാര്‍, എം. ഷംസുദീന്‍, ഡോ. ജേക്കബ് ജോര്‍ജ്, ആര്‍. അജയകുമാര്‍, കണ്‍വീനര്‍ പി.ആര്‍. പ്രദീപ്, ജോഷ്വ മാത്യു, കെ.പി. ശിവദാസ്, ബെന്‍സി തോമസ്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story