Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാവാരിക്കുളം...

കാവാരിക്കുളം കണ്​ഠൻകുമാരന് ജന്മനാട്ടിൽ സ്മാരകം ഉയർന്നു

text_fields
bookmark_border
പെരുമ്പെട്ടി: സമുദായ പരിഷ്കർത്താവും ശ്രീമൂലം പ്രജാസഭയിലെ അംഗവുമായിരുന്ന കാവാരിക്കുളം കണ്ഠൻ കുമാരന് ജന്മനാട്ടിൽ സ്മാരകം ഉയർന്നു. പെരുമ്പെട്ടി പന്നക്ക പതാലിൽ പഞ്ചായത്ത് വകയായി പണികഴിപ്പിച്ച സാംസ്കാരിക നിലയം കണ്ഠൻ കുമാരൻ സ്മാരകമായി പ്രഖ്യാപിച്ചു. സാംബവ മഹാസഭ കൊറ്റനാട് പഞ്ചായത്ത് കമ്മിറ്റിക്ക് നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി. പന്നക്കപ്പതാലിൽ നടന്ന പൊതുസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സുജാത നാമകരണ പ്രഖ്യാപനം നടത്തി. സാംബവ മഹാസഭ പ്രസിഡൻറ് പി.കെ. ശങ്കർദാസ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ടി. മനോജ് ഛായാചിത്രം അനാവരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന സുനിൽ, സൂസി ജേക്കബ്, ഓമന വേണുഗോപാൽ, ലക്ഷ്മി അജിത്, ബീന സജി, അജി പള്ളിക്കൂടത്തിങ്കൽ, ലിസിയാമ്മ ചെറിയാൻ, തോമസ് ബാബു, റേച്ചൽ കുരുവിള, പി.ടി. സുധ, അനിലകുമാരി, വി.കെ. മധു, കെ.വി. വിനോദ്, എ.കെ. ഗോപാലൻ, പി.കെ. പൊന്നപ്പൻ, സി.കെ. ശശി, സരള ശശി, പ്രദീപ്കുമാർ, കുഞ്ഞുകുഞ്ഞ്, സുകുമാരൻ പറയിടത്തിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story