Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉത്സവത്തിനിടെ...

ഉത്സവത്തിനിടെ മലയാലപ്പുഴയിൽ സി.പി.എം-ബി.ജെ.പി സംഘർഷം; അഞ്ചുപേർക്ക്​ പരിക്ക്​

text_fields
bookmark_border
പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ സി.പി.എം-ബി.ജെ.പി സംഘർഷം. അഞ്ചുപേർക്ക് പരിക്ക്. വെട്ടേ റ്റ ആർ.എസ്.എസ് പ്രവർത്തകരായ സുമേഷ് (26), ശരൺ (24) എന്നിവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ശ്രീഹരി (27), പ്രശാന്ത് (22) എന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ രഞ്ജുവിനും പരിക്കേറ്റു. സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മിഥുനെ (35) മലയാലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് കൊടികൾ കെട്ടാൻ ശ്രമിച്ചത് ഒരു വിഭാഗം എതിർത്തതാണ് സംഘർഷത്തിന് ഇടയാക്കിയത്. സംഘർഷത്തെ തുടർന്ന് ഉത്സവപരിപാടികൾ നിർത്തിവെക്കാൻ പൊലീസ് ഭാരവാഹികളോട് ആവശ്യപ്പെട്ടു. മുമ്പും ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് കൊടികൾ കെട്ടുന്നത് സംബന്ധിച്ച തർക്കം ഉണ്ടായിട്ടുണ്ട്. ഇതേതുടർന്ന് ക്ഷേത്രപരിസരത്ത് കൊടികൾ കെട്ടരുതെന്ന് പൊതു തീരുമാനമുണ്ടായി. ശനിയാഴ്ച ഇവിടെ ചെഗുവേരയുടെ ചിത്രമുള്ള കൊടികെട്ടാൻ ഒരു വിഭാഗം ശ്രമിച്ചിരുന്നു. പ്രതിഷേധം ഉയർന്നപ്പോൾ പിൻമാറി. ഞായറാഴ്ച വീണ്ടും കൊടികൾ കെട്ടിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. ക്ഷേത്രമൈതാനത്താണ് സംഘർഷം ഉണ്ടായത്. ഒമ്പതാം ദിവസമായ ഞായറാഴ്ച താഴംകരയുടെ ഉത്സവമായിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ കൂടുന്നതും ഒമ്പതാം ഉത്സവത്തിനാണ്. സംഘർഷത്തെ തുടർന്ന് ഞായറാഴ്ചത്തെ കലാപരിപാടികൾ നിർത്തിവെച്ചു. പത്താം ഉത്സവദിവസമായ തിങ്കളാഴ്ച ദേവസ്വം ബോർഡും നാട്ടുകാരും ചേർന്നാണ് പരിപാടികൾ നടത്തുന്നത്. ചൊവ്വാഴ്ച ഉത്സവം സമാപിക്കും. സംഘർഷങ്ങളെ തുടർന്ന് കൂടുതൽ പൊലീസിനെ വിന്യസിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story