Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവലിയ ഇടയനെ കാണാൻ...

വലിയ ഇടയനെ കാണാൻ മുഖ്യമന്ത്രിയെത്തി

text_fields
bookmark_border
പത്തനംതിട്ട: മാർത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്തയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. എല്ലാവരെയും ചി രിപ്പിക്കുന്ന വലിയ ഇടയനെ ആദ്യം ചിരിപ്പിച്ചത് സ്വതവേ ഗൗരവക്കാരനായ മുഖ്യമന്ത്രിയായിരുന്നു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലായിരുന്നു സന്ദർശനം. ഒരു ദിവസം എത്ര മൈല്‍ യാത്ര ചെയ്യുമെന്ന ക്രിസോസ്റ്റത്തി​െൻറ ചോദ്യത്തിന് അത് അങ്ങ് യാത്ര ചെയ്തിരുന്ന പോലുള്ള അത്രയില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയാണ് മെത്രാപ്പോലീത്ത ഉള്‍പ്പെടെ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചത്. മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും നന്നായത് അങ്ങയെ കാണാന്‍ കഴിഞ്ഞതാണെന്നു മുഖ്യമന്ത്രിയും പറഞ്ഞു. മുഖ്യമന്ത്രിയുമായി ഊര്‍ജസ്വലനായി മെത്രാപ്പോലീത്ത സംസാരിക്കവെ, ഞാനാണ് ഇപ്പോള്‍ അബദ്ധത്തിലായതെന്ന് മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. തിരുമേനി ക്ഷീണത്തിലാണ്, ഉറങ്ങുകയായിരിക്കും എന്നാലും കണ്ടുവരാം എന്നു പറഞ്ഞാണ് താന്‍ മുഖ്യമന്ത്രിയെ കൂട്ടിക്കൊണ്ടുവന്നത്. ഇത്ര ആക്ടീവാണെന്ന് അറിഞ്ഞില്ലെന്നും മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞപ്പോള്‍ വീണ്ടും ചിരിപൊട്ടി. മാര്‍ത്തോമ സഭ 100 പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും 50 വീടുകളുടെ അറ്റകുറ്റപ്പണി നടത്തുമെന്നും മാര്‍ത്താമ സഭ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത മുഖ്യമന്ത്രിയോടു പറഞ്ഞു. ഇതിനുള്ള പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, അഡ്വ. കെ. അനന്തഗോപന്‍, പ്രഫ. ടി.കെ.ജി. നായര്‍, ആര്‍. സനല്‍ കുമാര്‍, പി.പി. അച്ചന്‍കുഞ്ഞ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story