Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഒരു അഭിപ്രായ സർവേ...

ഒരു അഭിപ്രായ സർവേ റിപ്പോർട്ടുകളും വിശ്വസിക്കരുത്​ -കോടിയേരി ബാലകൃഷ്ണൻ

text_fields
bookmark_border
അടൂർ: കേരളത്തിൽ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഒരു അഭിപ്രായ സർവേ റിപ്പോർട്ടുകളും വിശ്വസിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് നേതൃത്വത്തിലുള്ള തെക്കൻ മേഖല കേരളരക്ഷാ യാത്രക്ക് അടൂരിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഒരു സർവേ റിപ്പോർട്ടുവന്നു. യു.ഡി.എഫിന് -16, എൽ.ഡി.എഫിന് -മൂന്ന്. 2004ൽ ഒരു സർവേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇടതുപക്ഷത്തിന് -ആറ്, യു.ഡി.എഫിന് -14 എന്നും. എന്നാൽ, ഫലം വന്നപ്പോഴോ എൽ.ഡി.എഫ് -18, യു.ഡി.എഫ് -ഒന്ന് എന്ന നിലയിലായി ഫലം. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് 80 സീറ്റിൽ കുറയില്ലെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് വന്ന സർവേ ഫലങ്ങൾ. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ വന്ന ചില സർവേഫലങ്ങൾ എൽ.ഡി.എഫിന് മുൻതൂക്കം ലഭിക്കുമെന്നായിരുന്നു. മുൻകാലങ്ങളിലൊക്കെ വന്നിട്ടുള്ള സർവേ ഫലങ്ങളൊന്നുമല്ല തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കണ്ടത്. അതിനാൽ ഇതുകണ്ടുകൊണ്ട് എന്തിന് വെറുെത പ്രവർത്തിക്കണമെന്ന് ആരും വിചാരിക്കരുത്. 2014 ആയിരിക്കും പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആവർത്തിക്കപ്പെടാൻ പോകുന്നത് എന്നതിൽ ആർക്കും സംശയം വേണ്ട. പറഞ്ഞ വാക്കുകൾ പാലിച്ചുകൊണ്ടിരിക്കുന്ന സർക്കാറാണ് കേരളത്തിലേതെന്ന് 1000 ദിവസങ്ങൾ പൂർത്തിയായപ്പോൾ തന്നെ ജനങ്ങൾക്ക് ബോധ്യമായി. അതിനാൽ കേരളത്തിലെ ജനങ്ങൾ എൽ.ഡി.എഫിനൊപ്പമാണ്. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വരാതിരിക്കണമെങ്കിൽ കേരളത്തിൽ ഇടതുപക്ഷം ജയിക്കണം. യു.ഡി.എഫിൽനിന്ന് ജയിക്കുന്നവർ ഡൽഹിയിൽ എത്തുമ്പോൾ ബി.ജെ.പിക്ക് ഒപ്പം നിൽക്കില്ലെന്ന് ആരുകണ്ടു. കർണാടത്തിലും അരുണാചൽ പ്രദേശിലേയുമൊക്കെ സംഭവങ്ങൾ സൂചിപ്പിക്കുന്നത് അതാണെന്നും അടിയുറച്ചു നിൽക്കുന്നവർ എന്നും ഇടതുപക്ഷക്കാർ മാത്രമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ചിറ്റയം ഗോപകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. പി. സതീദേവി, ആർ. ഉണ്ണികൃഷ്ണപിള്ള, കെ.പി. ഉദയഭാനു, എ.പി. ജയൻ, ടി.ഡി. ബൈജു, അഡ്വ. ബിജിലി ജോസഫ്, അഡ്വ. മണ്ണടി അനിൽ, ജയൻ അടൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story