Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹർത്താൽ നഗരത്തിൽ പൂർണം

ഹർത്താൽ നഗരത്തിൽ പൂർണം

text_fields
bookmark_border
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത . കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ചില കടകൾ തുറന്നത് അടപ്പിച്ചു. രാവിലെ സർവിസ് നടത്താൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ബസുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെൻട്രൽ ജങ്ഷൻ, അബാൻ ജങ്ഷൻ എന്നിവടങ്ങളിൽ തടഞ്ഞു. പൊലീസെത്തി പ്രവർത്തകരുമായി സംസാരിച്ചെങ്കിലും സർവിസ് നടത്താൻ പ്രവർത്തകർ അനുവദിച്ചില്ല. ഇതേ തുടർന്ന് ബസുകൾ തിരികെ ഡിപ്പോയിലേക്ക് കൊണ്ടുപോയി. സ്വകാര്യ ബസുകൾ ഒാടിയില്ല. ബസ് സ്റ്റാൻഡിനടുത്ത് ഒാട്ടം നടത്താൻ തുടങ്ങിയ ഒാേട്ടാ-ടാക്സി ഡ്രൈവർമാരെ സംഘടിച്ചെത്തിയവർ തടഞ്ഞു. പൊലീസ് ഇടപെട്ട് വാക്കേറ്റം അവസാനിപ്പിച്ചു. നഗരത്തിൽ തുറന്ന് പ്രവർത്തിക്കാൻ ശ്രമിച്ച ബാങ്കുകളും ക്ഷേമനിധി ഓഫിസും പ്രവർത്തകർ അടപ്പിച്ചു. ഹർത്താലി​െൻറ ഭാഗമായി പ്രവർത്തകർ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് എ. സുരേഷ് കുമാർ, അഖിൽ അഴൂർ, എം.എം.പി ഹസൻ, എം.എ. സിദ്ദീഖ്, അഫ്‌സൽ വി. ഷേക്ക്, എം.ജി. കണ്ണൻ, സാമുവൽ കിഴക്കുപുറം, വി.ആർ. സോജി, കെ. ജാസിംകുട്ടി എന്നിവർ സംസാരിച്ചു. പ്രതിഷേധ സായാഹ്നം പത്തനംതിട്ട: കാസർകോെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജവഹർ ബാലജനവേദി ജില്ല കമ്മിറ്റി ഗാന്ധി പ്രതിമക്കുസമീപം സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നവും ദീപ േപ്രാജ്ജ്വലനവും ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ജോസ് പനച്ചക്കൽ അധ്യക്ഷത വഹിച്ചു. വെട്ടൂർ ജ്യോതി പ്രസാദ്, അഡ്വ. എ. സുരേഷ് കുമാർ, സുനിൽ എസ്. ലാൽ, വത്സൻ ടി. കോശി, റെനീസ് മുഹമ്മദ്, വി.ടി. ജയശ്രീ, പി.കെ. ഇക്ബാൽ, മുഹമ്മദ് സാദിഖ്, അബ്ദുൽ കലാം ആസാദ്, അജിത് മണ്ണിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story