Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലോക്‌സഭ...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിശ്വകര്‍മജർ നിര്‍ണായക ശക്തികളാകും -വി.എസ്.എസ്

text_fields
bookmark_border
പത്തനംതിട്ട: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിശ്വകർമജർ നിർണായക ശക്തികളാകുമെന്ന് വിശ്വകർമ സർവിസ് സൊസൈറ്റി സംസ ്ഥാന ജനറൽ സെക്രട്ടറി എം.പി. രാധാകൃഷ്ണൻ. വി.എസ്.എസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല ജില്ലകളിലും തെരഞ്ഞെടുപ്പ് വിധിയെ മാറ്റിമറിക്കാൻ വിശ്വകർമജർക്ക് കഴിയും. ഇതിനുള്ള പ്രവർത്തനങ്ങൾ ശാഖതലത്തിൽ ആരംഭിച്ചു. നിയോജകമണ്ഡലം കൺെവൻഷനുകൾ വിളിച്ചുകൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ശങ്കരൻ കമീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ പരിഗണിച്ച് വിശ്വകർമജരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന വൈസ് പ്രസിഡൻറ് ടി.ആർ. മധു ആവശ്യപ്പെട്ടു. പി.എസ്.സി, ദേവസ്വം ബോർഡ് നിയമനങ്ങളിൽ അർഹമായ സംവരണം നൽകണം. തൊഴിൽ സംരക്ഷണത്തിന് പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സുവർണജൂബിലി വർഷാചരണ ഭാഗമായി നിർമിക്കുന്ന ആസ്ഥാനമന്ദിരത്തി​െൻറ നിർമാണ ഫണ്ട് കോഴഞ്ചേരി, തിരുവല്ല, റാന്നി, അടൂർ, മല്ലപ്പള്ളി താലൂക്ക് യൂനിയൻ ഭാരവാഹികൾ സംസ്ഥാന ട്രഷറർ കെ.എ. ശിവന് കൈമാറി. പി.കെ. വിജയനാചാരി, സുന്ദരേശൻ ആചാരി, പി.കെ. രാജൻ എന്നിവർ വ്യക്തിഗത ഫണ്ട് കൈമാറി. ഗായത്രി സ്വയംസഹായ സംഘങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന കോർപറേഷൻവഴി കുറഞ്ഞ പലിശനിരക്കിൽ മൈക്രോ ഫിനാൻസ് വായ്പ ലഭ്യമാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. കൗൺസിലർമാരായ സി.ആർ. സന്തോഷ്, പി.കെ. രാജൻ എന്നിവർ വിഷയാവതണം നടത്തി. ജില്ല പ്രസിഡൻറ് ജയൻ തലക്കുളത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. അജിത്, വിവായപുരം മനുമോഹൻ, എ.പി. അനില്‍കുമാർ, കെ.എസ്. അനിൽകുമാർ, ടി.വി. വിജയകുമാർ, ഗീത ഓമനക്കുട്ടൻ, രഞ്ജിത് കെ. രവീന്ദ്രൻ, ആർ. ശ്രീകാന്ത്, എസ്. രമേശ്, ബിന്ദു സത്യവ്രതൻ, വിജയലക്ഷ്മി, പ്രമോദ്കുമാർ, അനിൽകുമാർ, കെ.കെ. രഘു, പളനി ആചാരി, പ്രവീൺകുമാർ, വിനോദ്കുമാർ, ജില്ല ട്രഷറർ പി.വി. അശോക്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story