Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡോ. ടി.സി. ജോര്‍ജ്​...

ഡോ. ടി.സി. ജോര്‍ജ്​ പുരസ്​കാരം പി.ഒ. ചാക്കോക്ക്​

text_fields
bookmark_border
പത്തനംതിട്ട: തുരുത്തിക്കാട് ബി.എ.എം കോളജ് സ്ഥാപകന്‍ ഡോ.ടി.സി. ജോര്‍ജി​െൻറ സ്മരണക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാര ത്തിന് കോട്ടയം നെടുംകുന്നം നെടുമണ്ണി സ​െൻറ് അല്‍ഫോന്‍സ യു.പി സ്‌കൂള്‍ മുന്‍ പ്രഥമാധ്യാപകന്‍ പി.ഒ. ചാക്കോ അര്‍ഹനായി. ഗ്രാമങ്ങളിലെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി നല്‍കുന്ന പുരസ്‌കാരം 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്. 22ന് രാവിലെ 10.30ന് കോളജ് ചാപ്പലില്‍ ചേരുന്ന യോഗത്തില്‍ തിരുവല്ല അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പുരസ്‌കാരം സമ്മാനിക്കുമെന്ന് പുരസ്‌കാരസമിതി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. നെടുമണ്ണി ഗ്രാമത്തിലെ പിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയും സാമൂഹിക ഉന്നമനവും ലക്ഷ്യമാക്കി നടത്തിയ നൂതന പദ്ധതികളാണ് പി.ഒ. ചാക്കോയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പുരസ്‌കാര സമിതി സെക്രട്ടറി ഡോ.ജോസ് പാറക്കടവില്‍, പ്രിന്‍സിപ്പല്‍ ഡോ. അലക്‌സ് മാത്യു, ഡോ. ബിജു ടി. ജോര്‍ജ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story