Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
റാന്നി: വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റി ൽ. മുഖ്യപ്രതി അടക്കം രണ്ട് പേർക്കായുള്ള അന്വേഷണം തുടങ്ങി. ഫോൺ വഴി സൗഹൃദം ഉണ്ടാക്കിയായിരുന്നു പെൺകുട്ടികളെ വലയിലാക്കിയത്. വെച്ചൂച്ചിറ സ്വദേശി റോഷൻ, കക്കുടമൺ സ്വദേശി രജീഷ് എന്നിവരും പെൺകുട്ടിയോട് ലൈഗിംകചുവയോടെ സംസാരിച്ചതിന് ജോബിനുമാണ് അറസ്റ്റിലായത്. ഒന്നാം പ്രതി ലാൽരാജ്, പെൺകുട്ടികളെ ഓട്ടോയിൽ കൊണ്ടുപോയ ഡ്രൈവർ അമൽ എന്നിവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈസ്കൂൾ വിദ്യാർഥിനിയായ കുട്ടിയോട് മൊബൈൽ ഫോണിൽ സൗഹൃദം സ്ഥാപിച്ച് പിന്നീട് സമീപത്തെ വീടി​െൻറ ടെറസിലും ആളൊഴിഞ്ഞ കെട്ടിടത്തിലും കൊണ്ടുപോയി ഒന്നര മാസത്തിനുള്ളിൽ പലതവണ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ ബന്ധുവായ കുട്ടിയെയും സമാനരീതിയിൽ പീഡനത്തിനിരയാക്കി. വൈദ്യപരിശോധനയിൽ കുട്ടികൾ പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. ഒരു കുട്ടി പതിവായി സ്കൂളിൽ എത്തുന്നില്ലെന്ന് അധ്യാപകർ ചൈൽഡ് ലൈനിൽ അറിയിച്ചതി​െൻറ അടിസ്ഥാനത്തിൽ അവർ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം അറിയുന്നത്. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ വകുപ്പ് അനുസരിച്ചാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ വെള്ളിയാഴ്ച പത്തനംതിട്ട ജില്ല കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story