Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജനങ്ങള്‍ക്ക് മികച്ച...

ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കും -മന്ത്രി ജി. സുധാകരന്‍

text_fields
bookmark_border
പത്തനംതിട്ട: മികച്ച സേവനം സംസ്ഥാന സർക്കാർ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞ ു. ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പനാട്-ഓതറ റോഡി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത നിർമാണത്തിൽ കേന്ദ്ര സർക്കാറിന് അനാസ്ഥയാണുള്ളത്. വേണ്ടരീതിയിൽ റോഡ് നിർമാണം നടക്കുന്നില്ല. സംസ്ഥാന സർക്കാറി​െൻറ ശ്രമഫലമായി ലോകത്തിലെ തന്നെ ഏറ്റവും വികാസം പ്രാപിച്ച ഭൂപ്രദേശമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പുതിയ കാലം പുതിയ നിർമാണം എന്ന വികസന മുദ്രാവാക്യം ഏറ്റെടുത്ത്് പൂർത്തീകരിച്ചതാണ് കുമ്പനാട്-ഓതറ റോഡ്. ആറന്മുള മണ്ഡലത്തിലെ പ്രധാന പാതയായ കുമ്പനാട്-ആറാട്ടുപുഴ റോഡിലെ പെൺപള്ളിക്കുടം ജങ്ഷനിൽനിന്ന് തുടങ്ങി നെല്ലിമല, പഴയകാവ് ജങ്ഷനുകളിലൂടെ കടന്നുപോയി മറ്റൊരു പ്രധാന റോഡായ കല്ലിശേരി-ഇരവിപേരൂർ റോഡിൽ ഓതറ ആൽത്തറ ജങ്ഷനിൽ അവസാനിക്കുന്നതാണ് കുമ്പനാട്-ഓതറ റോഡ്. 4.45 കിലോമീറ്ററാണ് ഈ റോഡി​െൻറ ദൈര്‍ഘ്യം. 4.3 കോടി രൂപ ചെലവിൽ 18 മാസംകൊണ്ടാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്. വീണ ജോര്‍ജ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ആേൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. കൃഷ്ണകുമാര്‍, ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എം.ടി. അനസൂയദേവി, കോയിപ്രം പഞ്ചായത്ത് പ്രസിഡൻറ് മോന്‍സി കിഴക്കേടത്ത്, ഇരവിപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. രാജീവ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെംബർ സബിത കുന്നേത്ത്, ഇരവിപേരൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ പ്രജിത, മെംബര്‍മാരായ വി.ടി. ശോശാമ്മ, സാലി ജേക്കബ്, ജയപാലന്‍, ഗോപികുട്ടന്‍, ജോളി മാത്യു, നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ആർ. അനില്‍കുമാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജി. ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story