Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്ഷമ നമ്മെ...

ക്ഷമ നമ്മെ സ്വതന്ത്രരാക്കും -ഡോ. ഡാനിയേൽ ഹൊ

text_fields
bookmark_border
മാരാമൺ: ക്ഷമിക്കുമ്പോൾ നാമും നാം ക്ഷമിക്കുന്ന വ്യക്തിയും സ്വതന്ത്രരായി തീരുമെന്ന് ഡോ. ഡാനിയേൽ ഹോ പറഞ്ഞു. 124ാമത ് മാരാമൺ കൺവെൻഷ​െൻറ അഞ്ചാം ദിവസത്തെ യോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ക്ഷമിക്കാതിരുന്നാൽ നാമും നാം ക്ഷമിക്കാതിരിക്കുന്ന വ്യക്തിയും ബന്ധനത്തിലാണ്. നാം ക്ഷമിച്ച വ്യക്തിയെ കാണുമ്പോൾ ഒരു ചെറിയ വേദന തോന്നുന്നുവെങ്കിൽ ആ വ്യക്തിയോട് നാം ക്ഷമിച്ചിട്ടില്ല എന്ന് മനസ്സിലാക്കണമെന്ന് ഡോ. ഡാനിയേൽ ഹൊ അഭിപ്രായപ്പെട്ടു. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. നീതിയിൽ അധിഷ്ഠിതമായ ബദൽ സമൂഹമാണ് സഭ -പ്രഫ. റെയ്മണ്ട് സിമംഗ കുമലോ മാരാമൺ: സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ചുറ്റുപാടുകളിൽ അടിച്ചമർത്തപ്പെട്ട ജനതക്കുള്ള ബദൽ സംസ്കാരവും സമൂഹവുമാണ് ക്രിസ്തു പങ്കുെവക്കുന്നതെന്ന് പ്രഫ. റെയ്മണ്ട് സിമംഗ കുമലോ. ആ ബദൽ സമൂഹത്തെ ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് സഭയുടെ ഉത്തരവാദിത്തം. നീതിയിൽ അധിഷ്ഠിതമായ ബദൽ സമൂഹമാണ് സഭ. കലഹങ്ങളാൽ കലുഷിതമായ ഈ കാലത്ത് സഭ സമാധാനത്തി​െൻറ വാഹകരായിരിക്കണമെന്ന് പ്രഫ. റെയ്മണ്ട് സിമംഗ കുമലോ പറഞ്ഞു. 124ാമത് മാരാമൺ കൺെവൻഷ​െൻറ അഞ്ചാം ദിവസത്തെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി ഭദ്രാസനാധിപൻ മാർ സ്തെഫാനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story