Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചികിത്സാപിഴവ് മൂലം...

ചികിത്സാപിഴവ് മൂലം രോഗി മരിച്ച സംഭവം: ഡോക്ടർ 23 ലക്ഷം നഷ്​ടപരിഹാരം നൽകാൻ ഉത്തരവ്

text_fields
bookmark_border
പത്തനംതിട്ട: കോന്നി, ഇളകൊള്ളൂർ ഇളപ്പി​െൻറ വടക്കേതിൽ പുരുഷോത്തമൻ നായരുടെ ഭാര്യ രമാദേവി ചികിത്സാപിഴവുമൂലം മരി ച്ചതിന് അക്യൂപങ്ചർ ഡോക്ടർ നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര ഫോറം ഉത്തരവിട്ടു. ചികിത്സച്ചെലവും നഷ്ടപരിഹാരവും പലിശയും അടക്കം 23 ലക്ഷത്തോളം രൂപ ചന്ദനപ്പള്ളി ചൈനീസ് ചികിത്സാലയത്തി​െൻറ ഉടമ ഡോ. പാപ്പച്ചൻ നൽകണമെന്നാണ് ഫോറം വിധിച്ചത്. പി. സതീഷ്ചന്ദ്രൻ നായർ പ്രസിഡൻറും ഷീല ജേക്കബ് മെംബറുമായ ഫോറമാണ് വിധി പ്രസ്താവിച്ചത്. രമാദേവിയുടെ ഭർത്താവ് പുരുഷോത്തമൻനായരാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ചന്ദനപ്പള്ളി ചൈനീസ് ചികിത്സാലയത്തിൽ 2014 ഫെബ്രുവരി 21 മുതൽ മാർച്ച് ഒമ്പതുവരെ ഡോ. പാപ്പച്ച​െൻറ ചികിത്സയിൽ കഴിഞ്ഞ രമാദേവിക്ക് അണുമുക്ത മാക്കാത്ത സൂചികൊണ്ട് ചികിത്സ നടത്തിയതുമൂലം അണുബാധ ഉണ്ടാവുകയും അത് നിയന്ത്രിക്കാൻ ഡോക്ടർ ആൻറിബയോട്ടിക് നൽകുകയും ചെയ്തു. എന്നാൽ, അണുബാധ വിവിധ ആശുപത്രികളിൽ ചികിത്സിച്ചിട്ടും നിയന്ത്രണ വിധേയമായില്ല. തുടർന്ന് അത്യാസന്ന നിലയിൽ രമാദേവിയെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയേറ്റ കാൽ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തതെങ്കിലും രക്ഷിക്കാനായില്ല. 2014 മേയിൽ രമാദേവി മരിച്ചു. അക്യൂപങ്ചർ ചികിത്സ മൂലം ഉണ്ടായ അണുബാധയാണ് മരണകാരണമെന്ന് ആരോപിച്ച് അഭിഭാഷകനായ വി.ആർ. സോജി മുഖേന ഫയൽ ചെയ്ത കേസിലാണ് ഡോക്ടർക്കെതിരെ വിധിയുണ്ടായത്. അണുബാധക്ക് ചികിത്സ നടത്തിയതിന് ചെലവായ 14.08 ലക്ഷം രൂപയും 2014 മുതൽ 10 ശതമാനം പലിശയും നഷ്ടപരിഹാരമായി 1.50 ലക്ഷം രൂപയും 10 ശതമാനം പലിശയും നൽകണമെന്നാണ് ഫോറം ഉത്തരവിട്ടത്. കോടതി ചെലവായി 3000 രൂപയും അനുവദിച്ചു. ചികിത്സ നൽകിയ കാര്യം ഡോക്ടർ നിഷേധിെച്ചങ്കിലും ഒരു ചാനൽ പ്രവർത്തകൻ ഒളികാമറ െവച്ച് ഡോക്ടറെ ഇൻറർവ്യൂ ചെയ്യുകയും ഇത് പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story