Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭർതൃപിതാവിനെ...

ഭർതൃപിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മ അറസ്​റ്റിൽ

text_fields
bookmark_border
മല്ലപ്പള്ളി: ഭർതൃപിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൾ അറസ്റ്റിൽ. തുരുത്തിക്കാട് കുംഭമല കൊ ല്ലംപറമ്പിൽ ചാക്കോ ജോർജി​െൻറ ഭാര്യ മോളി ജോർജി (59)നെയാണ് കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവി​െൻറ പിതാവ് 92 വയസ്സുള്ള ജോർജിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജോർജ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കേ ഇന്ത്യയിൽ താമസമായിരുന്ന പ്രതിയും ഭർത്താവും അടുത്തിടെയാണ് കുംഭമലയിലെ കുടുംബവീട്ടിൽ താമസത്തിനെത്തിയത്. കുടുംബസംബന്ധമായ സ്വത്തുതർക്കമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്. കീഴ്‌വായ്പൂര് എസ്.െഎ കെ.സലിം, എസ്.ഐമാരായ ശ്യാം മുരളി, സോമനാഥൻ നായർ, കലാധരൻ പിള്ള, എ.എസ്.ഐ സന്തോഷ് കുമാർ, കെ. സന്തോഷ്, പി.എച്ച്. അൻസിം, ആർ. ബിനു, ശരണ്യ മോഹൻ, ഗോപികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story