Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറോഡി​െൻറ പുനർനിർമാണ...

റോഡി​െൻറ പുനർനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി

text_fields
bookmark_border
റാന്നി: മഠത്തുംചാൽ-വെച്ചൂച്ചിറ-മുക്കൂട്ടുതറ റോഡി‍​െൻറ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 31.5 കി.മീ ദൂരം വരുന്ന റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ പുനരുദ്ധരിക്കുന്നതിനായി 40 കോടിയായിരുന്നു അനുവദിച്ചിരുന്നത്. 5.5 മീറ്റർ വീതിയിൽ ബി.എം ബി.സി നിലവാരത്തിലാണ് മലയോരമേഖലയിലൂടെ കടന്നുപോകുന്ന റോഡ് പുനർനിർമിക്കുന്നത്. കൊറ്റനാട് പഞ്ചായത്തിലെ മഠത്തുംചാലിൽ നിന്നാരംഭിച്ച് ഇട്ടിയപ്പാറ ടൗണിലെ രണ്ട് ബൈപാസ് റോഡുകളും ഉൾപ്പെടുത്തി അങ്ങാടി പേട്ട ജങ്ഷൻ വരെയും മന്ദമരുതി മുതൽ വെച്ചൂച്ചിറ -കനകപ്പലം വരെയും വെച്ചൂച്ചിറ-ചാത്തൻതറ-മുക്കൂട്ടുതറ വരെയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്നത്. റോഡ് വികസനത്തിനായി സൗജന്യമായി വസ്തു ഉടമകൾ വിട്ടുനൽകിയ ഭൂമി നിരപ്പാക്കുകയും റോഡരികിൽ ഓട എടുക്കുന്നതും സംരക്ഷണഭിത്തി കെട്ടുന്നതും ഉൾപ്പെടെ പ്രവൃത്തികൾക്കാണ് തുടക്കമിട്ടത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സമയം അനുസരിച്ച് ഔദ്യോഗിക നിർമാണോദ്ഘാടനം പിന്നീട് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story