Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറേഷൻ ജീവനക്കാരുടെ...

റേഷൻ ജീവനക്കാരുടെ വേതനപ്രശ്നം -പരിഹരിക്കണം

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാന റേഷൻ മേഖലയിൽ ജോലിചെയ്യുന്ന ലൈസൻസികൾക്കു പുറമേയുള്ള പതിനാലായിരത്തോളം വരുന്ന ജീവനക്കാരുടെ വേതനക്കാര്യത്തിൽ ഉടൻ പരിഹാരം കാണണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ല പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. റേഷൻകട നവീകരണത്തിന് ഓരോ വ്യാപാരിക്കും 15,000 രൂപ ചെലവായി. ഭക്ഷ്യസുരക്ഷയിൽ ഉൾപ്പെടാത്ത കാര്യങ്ങൾ കൂടി വ്യാപാരികളുടെമേൽ അടിച്ചേൽപിക്കുന്നതിനെതിരെ സമഗ്രമായ ചർച്ചക്ക് തയാറാകണമെന്നും റേഷൻ സാധാനങ്ങൾ കടയിൽ തൂക്കിനൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. ജോർജ് വട്ടക്കാവ്, വി.സി. ജയചന്ദ്രൻ, എസ്. മുരളീധരൻ നായർ, കെ. വിജയവർമ, എൻ.കെ. ഓമന, ചെങ്ങറ കുഞ്ഞുമോൻ, അനിൽ മലയാലപ്പുഴ, സജി പാലക്കുന്നിൽ, ജിജി ഓലിക്കൽ, സുരേന്ദ്രൻ മല്ലപ്പള്ളി, കെ.പി. ഹരിദാസ്, എം. ബഷീർ, രാജേശ്വരി എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറായി കെ. രാജഗോപാൽ, വർക്കിങ് പ്രസിഡൻറായി എസ്. മുരളീധരൻ നായർ, സെക്രട്ടറിയായി ജോർജ് വട്ടക്കാവ്, ട്രഷററായി കെന്നഡി തോമസ് എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story