Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൂന്നുകോടി...

മൂന്നുകോടി സർക്കാറിലേക്കെത്തിച്ച ജിയോളജിസ്​റ്റിനെ കുടുക്കാൻ ക്വാറി, ക്രഷർ, മണ്ണ്​ മാഫിയശ്രമം

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ അനധികൃത ഖനന പ്രവൃത്തികൾക്ക് തടയിടുകയും രണ്ടു മാസംകൊണ്ട് മൂന്ന് കോടിയിൽപരം തുക സർക് കാർ ഖജനാവിലേക്ക് എത്തിക്കുകയും ചെയ്ത ജിയോളജിസ്റ്റിനെ കുടുക്കാനും ജില്ലയിൽനിന്ന് കടത്താനും ഖനനമാഫിയ-രാഷ്ട്രീയ കൂട്ടുകെട്ടി​െൻറ ശ്രമം. ജിയോളജിസ്റ്റ് ബിജു സെബാസ്റ്റ്യനെയാണ് കുടുക്കാൻ ശ്രമിക്കുന്നത്. മുൻ ജില്ല ജിയോളജിസ്റ്റ് വഹാബ് കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായതിനുശേഷം പത്തനംതിട്ടയിൽ ചാർജ് എടുത്ത ഇദ്ദേഹം സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും ക്വാറി ഫയൽ കൈകാര്യം ചെയ്തിരുന്ന സീനിയർ ജിയോളജിസ്റ്റാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ക്വാറി-ക്രഷർ മാഫിയക്ക് വഴങ്ങാത്തതിനാൽ ഉന്നത രാഷ്ട്രീയ സമ്മർദത്തിലാണ് ഇദ്ദേഹത്തെ ഡയറക്ടറേറ്റിലെ പ്രധാന തസ്തികയിൽനിന്ന് മാറ്റി പത്തനംതിട്ടയിൽ നിയമിച്ചത്. ഇ-പാസ് സംവിധാനം കേരളത്തിലെ നടപ്പാക്കിയത് ഇദ്ദേഹമാണ്. മാന്വൽ പാസിൽനിന്ന് ഇ-പാസിലേക്ക് മാറ്റിയതുകൊണ്ട് സർക്കാറിനു കോടികളുടെ റവന്യൂ വരുമാനം ലഭിക്കാൻ ഇടയായി. ക്വാറി-ക്രഷർ മാഫിയക്ക് ഇതോടെ കിട്ടിക്കൊണ്ടിരുന്ന കൊള്ളലാഭം ഇല്ലാതായി. പത്തനംതിട്ടയിലെ വൻകിടക്കാർക്കും ചെറുകിടക്കാരുടെയും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചുവരുന്നതിനാൽ ഇദ്ദേഹത്തെ കേസിൽപെടുത്താനും ആക്രമിക്കാനും ശക്തമായ സമ്മർദമാണ് നടന്നുവരുന്നത്. ഇതി​െൻറ ഭാഗമായി ഫെബ്രുവരി അഞ്ചിന് ക്വാറി, ക്രഷർ, മണ്ണുമാഫിയയുടെ സ്വാധീനത്തിൽ വിജിലൻസ് ജിയോളജി ഒാഫിസ് പരിശോധിക്കുകയും മുൻകാല ഫയലുകൾ പരിശോധിച്ച് ഇദ്ദേഹത്തെ കുടുക്കാൻ ശ്രമം നടത്തുകയും ചെയ്തതായി ഉദ്യോഗസ്ഥർ തന്നെ പറയുന്നു. നവംബർ പകുതിയോടെ പത്തനംതിട്ടയിൽ ചുമതലയേറ്റ ഇദ്ദേഹം സീനിയേറേജ് ഇനത്തിലും പിഴയിനത്തിലും 3.5 കോടിയാണ് സർക്കാർ ഖജനാവിൽ അടപ്പിച്ചത്. പത്തനംതിട്ടയിലെ പ്രമുഖ മണ്ണ് മാഫിയയിൽനിന്നും ക്വാറി-ക്രഷർ മുതലാളിമാരിൽനിന്നും നിരന്തരം ഭീഷണി നേരിടുകയാണ് ഇദ്ദേഹം. അനധികൃത ഖനന പ്രവൃത്തികൾക്ക് തടയിടുകയും രണ്ടു മാസംകൊണ്ട് മൂന്ന് കോടി സർക്കാർ ഖജനാവിൽ എത്തിക്കുകയും ചെയ്ത ജിയോളജിസ്റ്റിനെതിരെ നടക്കുന്ന സംഘടിത നീക്കം തടയണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. കുമ്പളാംപൊയ്ക-പേരൂച്ചാൽ ശബരിമല റോഡ് രാജ്യാന്തര നിലവാരത്തിലേക്ക് റാന്നി: നിയോജക മണ്ഡത്തിലെ ഒരു റോഡുകൂടി രാജ്യാന്തര നിലവാരത്തിലേക്ക്. കുമ്പളാംപൊയ്ക-പേരൂച്ചാൽ ശബരിമല വില്ലേജ് റോഡ് പുനരുദ്ധരിക്കാൻ 10 കോടി അനുവദിച്ചതായി രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. 10 കി.മീ നീളം വരുന്ന റോഡ് 5.5 മീറ്റർ വീതിയിലാണ് പുനരുദ്ധരിക്കുക. മണ്ണാറക്കുളഞ്ഞി-പമ്പ ശബരിമല പാതയെ കോഴഞ്ചേരിയുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരംകുറഞ്ഞ പാത എന്ന പ്രത്യേകതയും ഈ റോഡിനുണ്ട്. വടശേരിക്കര പഞ്ചായത്തിലെ കുമ്പളാംപൊയ്കയിൽനിന്ന് ആരംഭിച്ച് ചെറുകോലിലെ പേരൂച്ചാലിൽ അവസാനിക്കുന്ന റോഡ് െട്രയിൻ മാർഗം വരുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് ഏറെ പ്രയോജനം ചെയ്യും. നിലവിൽ ചെങ്ങന്നൂരിൽ െട്രയിൻ ഇറങ്ങുന്ന ഭക്തർ കോഴഞ്ചേരി-പത്തനംതിട്ട വഴി കറങ്ങിയാണ് ഇപ്പോൾ പമ്പക്ക് പോകുന്നത്. പുതിയ വഴി തീരുന്നതോടെ ഇവർക്ക് 30 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും. റോഡ് കടന്നുപോകുന്ന ഗ്രാമീണമേഖലയുടെ സമഗ്രവികസനത്തിനും ഇത് വഴിതെളിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story