Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

മഞ്ഞനിക്കര-ഇലവുംതിട്ട-കിടങ്ങന്നൂര്‍ മുളക്കുഴ റോഡ്​ നിർമാണോദ്​ഘാടനം നടത്തി

text_fields
bookmark_border
പത്തനംതിട്ട: ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് പൊതുമരാമത് ത് മന്ത്രി ജി. സുധാകരന്‍. മഞ്ഞനിക്കര-ഇലവുംതിട്ട-കിടങ്ങന്നൂര്‍ മുളക്കുഴ റോഡി​െൻറ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആധുനിക സംവിധാനങ്ങളോടെ നിര്‍മിക്കുന്ന റോഡ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്നതും യാത്രദുരിതം കുറക്കുന്നതുമാണ്. ജില്ലയുടെ വികസനത്തിന് കഴിയുന്ന എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് 16.2 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന റോഡാണ് മഞ്ഞനിക്കര- ഇലവുംതിട്ട- കിടങ്ങന്നൂര്‍- മുളക്കുഴ റോഡ്. 24.17 കോടി മുടക്കി നിര്‍മിക്കുന്ന റോഡി​െൻറ നിര്‍മാണം 2020 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡിലെ ഓമല്ലൂര്‍ കുരിശ് ജങ്ഷനില്‍നിന്ന് ആരംഭിച്ച് എം.സി റോഡില്‍ മുളക്കുഴ ഭാഗത്ത് അവസാനിക്കുന്ന റോഡ് രണ്ട് നിയോജകമണ്ഡലങ്ങളിലൂടെയും നാല് പഞ്ചായത്തുകളിലൂടെയുമാണ് കടന്നുപോകുന്നത്. ഉന്നുകല്‍ ജങ്ഷനില്‍ നടന്ന ചടങ്ങില്‍ വീണ ജോര്‍ജ് എം.എൽ.എ അധ്യക്ഷതവഹിച്ചു. നിരത്തുകളും പാലങ്ങളും ദക്ഷിണമേഖല സൂപ്രണ്ടിങ് എൻജിനീയര്‍ ജി. ഉണ്ണികൃഷ്ണന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി. സത്യന്‍, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കലാ അജിത്ത്, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്‍. ഗോപാലക്കുറുപ്പ്, ആലീസ് രവി, ടി.ടി. ജോണ്‍, ലൗലി വാലു തറയില്‍, വി.വി. ബിനു എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story