Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎൻ.ജി.ഒ യൂനിയൻ ജില്ല...

എൻ.ജി.ഒ യൂനിയൻ ജില്ല സമ്മേളനം

text_fields
bookmark_border
പത്തനംതിട്ട: കേരള 18,19 തീയതികളിൽ പത്തനംതിട്ട അബാൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കും. 18ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. വൈകീട്ട് 3.30 ന് ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 19ന് ഉച്ചക്ക് രണ്ടിന് 'നവലിബറൽ നയങ്ങളെ പ്രതിരോധിക്കുന്നതിൽ നവോത്ഥാന മൂല്യങ്ങളുടെ അനിവാര്യത' വിഷയത്തിൽ നടക്കുന്ന സെമിനാർ വീണ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബെഫി ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ മുഖ്യ പ്രഭാഷണം നടത്തും. കൗൺസലിങ് ക്ലാസ് പന്തളം: പത്തനംതിട്ട ജനസേവാ ട്രസ്റ്റി​െൻറ്റയും നിവേദിത ഗ്രാമീണ വായനശാലയുടെയും ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് വേണ്ടി വിജയവീഥി കൗൺസലിങ് ക്ലാസ് സംഘടിപ്പിക്കുന്നു. ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷ നേരിടാനും വിദ്യാർഥികളിൽ ആത്മവിശ്വാസം വളർത്തുവാനും വേണ്ടി സൈക്കോളജിസ്റ്റ് ഡോ. അനിൽകുമാറി​െൻറ നേതൃത്വത്തിൽ 17ന് ഉച്ചക്ക് രണ്ടിന് പന്തളം മങ്ങാരം നിവേദിത ഗ്രാമീണ വായനശാലയിലാണ് ക്ലാസ് നടത്തുന്നത്. ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 15ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യുക. 9496325537, 9847561453. കേരളയാത്രക്ക് സ്വീകരണം കോഴഞ്ചേരി: കേരള കോണ്‍ഗ്ര്‌സ് എം പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി നയിക്കുന്ന കേരള യാത്രക്ക് കോഴഞ്ചേരി പഞ്ചായത്ത് അതിര്‍ത്തിയായ ചീങ്കയില്‍മുക്കില്‍ സ്വീകരണം നൽകി. ജില്ല ചെയര്‍മാന്‍ വിക്ടര്‍ ടി.തോമസ്, എബ്രഹാം കലമണ്ണില്‍, ബാബു വര്‍ഗീസ്, സാം മാത്യു, പി.ടി. എബ്രഹം, ജി.എം. ഇടുക്കള, റോയി പുത്തന്‍പറമ്പില്‍, ആനി ജോസഫ്, സുനിത ഫിലിപ്, ബിനു പരപ്പുഴ, സുനു മണ്ണില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വാഹനജാഥയായി കീഴുകര വഴി കോഴഞ്ചേരി കേശവന്‍ എത്തി സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story