Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രഖ്യാപനത്തിലൊരുങ്ങി ...

പ്രഖ്യാപനത്തിലൊരുങ്ങി പന്തളത്തെ ഗതാഗത പരിഷ്കാരം

text_fields
bookmark_border
പന്തളം: പത്തുദിവസത്തിനകം നടപ്പാക്കുമെന്ന് കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പന്തളത്തെ ഗതാഗത പരിഷ്കരണം വീണ്ടും പ്രഖ്യാപനത്തിലൊതുങ്ങി. രണ്ടുദിവസം നഗരസഭ ഭരണാധികാരികൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നതൊഴിച്ചാൽ നഗരം വീണ്ടും ഗതാഗത കുരുക്കിൽ തന്നെ. നഗരകേന്ദ്രം പലപ്പോഴും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നഗരസഭ മുൻകൈയെടുത്ത് അടൂർ ഡിവൈ.എസ്.പിയായിരുന്ന ആർ. ജോസി​െൻറ നേതൃത്വത്തിൽ വിപുലമായ അവലോകന യോഗം ചേർന്ന ശേഷമാണ് അധികൃതർ പരിഷ്കാരം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡിവൈ.എസ്.പിക്ക് സ്ഥാനചലനം സംഭവിച്ചതോടെ പരിഷ്കാരവും പ്രഖ്യാപനം നടപ്പായില്ല. ഗതാഗത പരിഷ്കരണത്തിന് ക്രമീകരണങ്ങൾ വരുത്തേണ്ട നഗരസഭയും വേണ്ട നടപടി സ്വീകരിക്കാൻ തയാറാകുന്നുമിെല്ലന്നതാണ് നിലവിലെ പ്രതിസന്ധി. 15 ദിവസം മുമ്പ് നടന്ന അവലോകന യോഗത്തിലെ തീരുമാനങ്ങൾ ഇങ്ങനെയായിരുന്നു. നഗരത്തിൽ മഹാരാജ ഹോട്ടൽ മുതൽ പടിഞ്ഞാറോട്ട് മാവേലിക്കര റോഡിൽ ബൈപാസ് റോഡുവരെ തെക്കുവശം കടകൾക്ക് അഭിമുഖമായി ഫോർവീലർ പാർക്ക് ചെയ്യണം. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ഒരു ബസിനും ഇവിടെ സ്റ്റോപ് അനുവദിക്കില്ല. കേരള ഗ്രാമീൺ ബാങ്ക് മുതൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വരെ തെക്ക് വശം മാത്രം പാർക്കിങ് അനുവദിക്കും. മാവേലിക്കര റൂട്ടിൽ പോകുന്ന ൈപ്രവറ്റ് ബസുകൾക്ക് പഴയ അശ്വതി തിയറ്ററിന് മുമ്പിൽ മാത്രം സ്റ്റോപ് അനുവദിക്കും. പന്തളം കവല മുതൽ തെക്കോട്ട് അടൂർ റൂട്ടിൽ കിഴക്ക് വശം ജങ്ഷൻ മുതൽ ആര്യാസ് ഹോട്ടൽ വരെ പാർക്കിങ് അനുവദിക്കില്ല. ആര്യാസ് ഹോട്ടലിന് ശേഷം ഓട്ടോ സ്റ്റാൻഡ് അനുവദിക്കും. തെക്കോട്ടുള്ള ബസുകൾ സൺഷൈനു മുന്നിൽ നിർത്തണം. എൻ.എസ്.എസ്.ജി.എച്ച്.എസ്, ബി.എച്ച്.എസ് എന്നിവക്ക് ഇടയിലുള്ള സ്ഥലത്തും കോളജ് കവാടത്തിന് ശേഷവും കിഴക്ക് ഭാഗത്ത് നിലവിലെ ടെമ്പോട്രാവല്ലർ പാർക്കിങ്ങും ബാക്കി ഭാഗത്ത് കാർ പാർക്കിങ്ങും അനുവദിക്കും. തെക്കുനിന്നുള്ള എല്ലാ ബസുകൾക്കും കോളജി​െൻറ മുന്നിൽ ഫെഡറൽ ബാങ്കിന് മുൻവശത്ത് സ്റ്റോപ് അനുവദിക്കും. പടിഞ്ഞാറ് വശം ജങ്ഷൻ മുതൽ എവൺ ബേക്കറി വരെ പാർക്കിങ് അനുവദിക്കില്ല. പത്തനംതിട്ട റോഡിൽ ജങ്ഷൻ മുതൽ സെട്രൽ ബാങ്ക്വരെ വടക്കുവശം പാർക്കിങ് അനുവദിക്കും. പള്ളി ഗേറ്റ് കഴിഞ്ഞ് ബസ്സ്റ്റോപ്, ഓട്ടോസ്റ്റാൻഡ് ബാറ്റാ സ്റ്റോർ മുതൽ കിഴക്കോട്ട് ടാക്സി കാർ സ്റ്റാൻഡും പെട്ടി ഓട്ടോ സ്റ്റാൻഡും അനുവദിക്കും. ചരക്ക് വാഹനങ്ങൾക്ക് രാവിലെ എട്ട് വരെയും വൈകീട്ട് ഏഴിനു ശേഷവും മാത്രം പാർക്കിങ് അനുവദിക്കും. പ്രഖ്യാപനങ്ങൾ എന്ന് നടപ്പാകുമെന്ന കാത്തിരിപ്പിലാണ് പന്തളം നിവാസികൾ.
Show Full Article
TAGS:LOCAL NEWS 
Next Story