Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവോട്ട് ചോദിച്ച...

വോട്ട് ചോദിച്ച ഭാഷയില്‍ ഭരണം നടത്തണം -മന്ത്രി കെ. രാജു

text_fields
bookmark_border
പത്തനംതിട്ട: ജനങ്ങളോട് വോട്ട് ചോദിച്ച ഭാഷയില്‍ ഭരണം നടത്തേണ്ട ധാര്‍മിക ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്ന് മ ന്ത്രി കെ. രാജു. സംസ്ഥാന ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, സെക്രട്ടറിയേറ്റ്, ജില്ല ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഭരണഭാഷാവബോധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ന്യൂനപക്ഷ ഭാഷകള്‍ ആവശ്യത്തിനുമാത്രം ഉപയോഗിച്ച് ഭരണഭാഷയായ മലയാളത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഭരണരംഗത്തെ ഇരുപതിനായിരത്തോളം പദങ്ങളും അവയുടെ മലയാള രൂപങ്ങളും ചേര്‍ത്ത് ഭരണമലയാളം എന്ന പേരില്‍ ഓണ്‍ലൈന്‍ നിഘണ്ടുവും ഓണ്‍ലൈന്‍ ആപ്ലിക്കേഷനും ഔദ്യോഗിക വകുപ്പ് തയാറാക്കിയിട്ടുെണ്ടന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡീ.സെക്രട്ടറി എസ്. മുഹമ്മദ് ഇസ്മായില്‍കുഞ്ഞ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. ബി.വി. ശശികുമാര്‍ പ്രഭാഷണം നടത്തി. വകുപ്പ് ഭാഷ വിദഗ്ധന്‍ ആര്‍. ശിവകുമാര്‍ ക്ലാസ് നയിച്ചു. റോഡ് സുരക്ഷാവാരം പത്തനംതിട്ട: ദേശീയ റോഡ് സുരക്ഷാവാരത്തി​െൻറ ജില്ലതല സമാപനം തിരുവല്ല ബോധന ഒാഡിറ്റോറിയത്തില്‍ നഗരസഭ അധ്യക്ഷന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. എന്‍ഫോഴ്‌സ്‌മ​െൻറ് ആർ.ടി.ഒ രമണന്‍ അധ്യക്ഷത വഹിച്ചു. ഡോ. അര്‍ജുന്‍ റോഡ് സുരക്ഷ സന്ദേശം നല്‍കി. 'വാഹനാപകടങ്ങളും കോടതി നടപടികളും' വിഷയത്തില്‍ വി.വി. ഷാജി ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story