Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനഗരസഭ സ്‌റ്റേഡിയം:...

നഗരസഭ സ്‌റ്റേഡിയം: നഗരം സമരവേലിയേറ്റത്തിലേക്ക്​

text_fields
bookmark_border
പത്തനംതിട്ട: നഗരസഭ സ്‌റ്റേഡിയം വിഷയം കത്തിക്കയറുന്നു. രാഷ്ട്രീയ ആയുധമാക്കാൻ ഇരുമുന്നണിയും മത്സരിക്കുന്നു. സ ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ നഗരസഭ ചെയർപേഴ്സൻ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫി​െൻറ സമരപരിപാടികൾ ശക്തിപ്പെട്ടതോടെ കോൺഗ്രസും തിരിച്ചടിക്കാൻ രംഗത്തെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം സി.പി.ഐ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തുകയുണ്ടായി. ഇത് പൊലീസുമായി നേരിയ ഉന്തും തള്ളലിനും ഇടയാക്കി. ചൊവ്വാഴ്ച ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നഗരസഭ കാര്യാലയം വളയുകയാണ്. രാവിലെ ഏഴിന് സമരപരിപാടികൾ ആരംഭിക്കും. ജീവനക്കാർ ഉൾപ്പെടെ ആരെയും നഗരസഭയിലേക്ക് പ്രവേശിപ്പിക്കില്ല. വൈകീട്ട് അഞ്ചിനാണ് സമരം അവസാനിപ്പിക്കുക. അതേസമയം, വീണ ജോർജ് എം.എൽ.എ ധാർഷ്ട്യത്തോടെ പെരുമാറുന്നതായി ആരോപിച്ച് ചൊവ്വാഴ്ച വൈകീട്ട് 3.30ന് ടി.കെ. റോഡിൽ ബിഷപ്സ് ഹൗസിന് സമീപമുള്ള എം.എൽ.എയുടെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി നേത്രത്വത്തിൽ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. സ​െൻറ് പീറ്റേഴ്സ് ജങ്ഷനിൽനിന്നാണ് മാർച്ച്. കൗൺസിൽ യോഗം കൂടാനും അനുവദിക്കാതെയുള്ള ഉപരോധസമരങ്ങളാണ് എൽ.ഡി.എഫ് നടത്തുന്നത്. പ്രതിരോധിക്കാൻ കോൺഗ്രസും യോഗങ്ങൾ ടൗണിൽ നടത്തിയിരുന്നു. നഗരസഭയുടെ ഉടമസ്ഥവകാശം നഷ്ടപ്പെടുത്തി ധാരണപത്രത്തിൽ ഒപ്പിടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കയാണ് ഭരണകക്ഷിയായ യു.ഡി.എഫ്. പാർലമ​െൻറ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ എൽ.ഡി.എഫിന് കിട്ടിയ ഒരു ആയുധമാണ് സ്റ്റേഡിയം. വരുംദിവസങ്ങളിൽ യു.ഡി.എഫും എൽ.ഡി.എഫിനെതിരെയുള്ള സമരപരിപാടികൾ ശക്കിപ്പെടുത്തിയാൽ നഗരം സംഘർഷഭൂമിയായി മാറാനും സാധ്യതയുണ്ട്. ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിലെ പൊങ്കാല മല്ലപ്പള്ളി: ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ബുധനാഴ്ച മുതൽ 20വരെ നടക്കും. ബുധനാഴ്ച രാത്രി എട്ടിനും 8.30നും മധ്യേ ക്ഷേത്രം തന്ത്രി അക്കീരമൺ കളിദാസ ഭട്ടതിരിപ്പാട് കൊടിയേറ്റും. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ രാജസേനൻ നിർവഹിക്കും. 15ന് വൈകീട്ട് ഏഴിന് ഗാനസന്ധ്യ, 16ന് 7.30ന് നൃത്തനൃത്യങ്ങൾ, 9.30ന് നടകം. 17ന് ആറിന് ഡോ.എൻ. ഗോപാലകൃഷ്ണ​െൻറ പ്രഭാഷണം, 10ന് കാവടി വിളക്കും കുംഭകുടവും. 19ന് രാവിലെ ഒമ്പതിന് കാവടി നിറക്കൽ, ഒന്നിന് കാവടി അഭിഷേകം. 20ന് രാവിലെ 9.30ന് പൊങ്കാല ഉദ്ഘാടനം ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് നിർവഹിക്കും.12ന് പൊങ്കാലസദ്യ,11ന് കളമെഴുത്തുംപാട്ട് എന്നിവ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story