Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.കെ. നായർ അനുസ്മരണം

കെ.കെ. നായർ അനുസ്മരണം

text_fields
bookmark_border
പത്തനംതിട്ട: ജില്ലയുടെ ശിൽപി കെ.കെ. നായർ അനുസമരണം ജില്ല സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ അധ്യക്ഷതവഹിച്ചു. സജി അലക്സ്, സി.പി. സെബാസ്റ്റ്യൻ, ആർ. പ്രസന്നകുമാർ, അഷ്റഫ് അലങ്കാർ എന്നിവർ സംസാരിച്ചു. യോഗത്തോട് അനുബന്ധിച്ച് നെറ്റ് ബാൾ സ്റ്റേറ്റ് ചാമ്പ്യൻമാരായ ജില്ല സ്പോർട്സ് കൗൺസിലി​െൻറ സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ കായിക താരങ്ങളായ അലൻ ജോയി മാത്യു, േശ്രയസ്സ് കുമാർ, സൂരജ്, മുഹമ്മദ് അജ്മൽ, അനുരാജ്, മെൽവിൻ, മോൻസി, സോനു, അക്ഷയ്, പാർഥസാരഥി, അമൽ രാജൻ എന്നിവർക്കും റോളർ സ്കേറ്റിങ് അന്തർദേശീയ ജേതാവ് അഭിജിത്ത് അമൽരാജ്, ദേശീയ ജേതാവ് ബ്രയാൻ ചെറിയാൻ കോശി, യോഗയുടെ ഏഷ്യൻ റഫറി ശ്രീജേഷ് വി. കൈമൾ എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story