Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭാരതീയ ആശയങ്ങള്‍...

ഭാരതീയ ആശയങ്ങള്‍ നിലനിന്നത്​ ജനാധിപത്യത്തിലൂടെ -കുമ്മനം

text_fields
bookmark_border
ചെറുകോല്‍പുഴ: ഭാരതീയ ആശയങ്ങള്‍ ഏകാധിപത്യത്തിലൂെടയല്ല ജനാധിപത്യത്തിലൂടെയാണ് നിലനിന്നതെന്ന് മിസോറം ഗവര്‍ണര് ‍ കുമ്മനം രാജശേഖരന്‍. അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാരങ്ങള്‍ നിശ്ചയിക്കേണ്ടത് ആചാര്യന്മാരാണ്. വിശ്വാസമാണ് സമൂഹത്തെ നിലനിര്‍ത്തുന്നത്. വൈവിധ്യം നിലനില്‍ക്കണം. അത് പിച്ചിച്ചീന്തിയാല്‍ മാനവധര്‍മം ഇല്ലാതാകും. എല്ലാത്തി​െൻറയും അടിസ്ഥാനം ധര്‍മമാണ്. നവോത്ഥാനം ഋഷിവര്യന്മാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും ഒരുക്കിയെടുത്ത സാമൂഹിക പ്രക്രിയയാണ്. വെറുപ്പും വിേദ്വഷവും നവോത്ഥാനത്തില്‍ പറഞ്ഞിട്ടില്ല. സംവദിച്ചും ബോധവത്കരിച്ചുമാണ് പരിഷ്‌കര്‍ത്താക്കള്‍ നവോത്ഥാനം സൃഷ്ടിച്ചത്. ആ നവോത്ഥാനം കാപട്യത്തിേൻറതല്ല. സത്യസന്ധതയുടെയും തത്ത്വശാസ്ത്രത്തിേൻറതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തി​െൻറ ജീവനാഡി ആത്മീയതയാണന്നും ആത്മീയത നശിച്ചാല്‍ ഭാരതം നശിക്കുമെന്നും അധ്യക്ഷത വഹിച്ച കന്യാകുമാരി വെള്ളിമല ശ്രീവിവേകാനന്ദാശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദജി മഹാരാജ് പറഞ്ഞു. എല്ലാത്തിനെയും പൂര്‍ണമനസ്സോടെ കാണുന്നതാണ് ധര്‍മമെന്ന് സമാപന സേന്ദശം നല്‍കിയ അമൃതാനന്ദമയി മഠം പ്രതിനിധി ബ്രഹ്മചാരി അനഘാമൃത ചൈതന്യ അഭിപ്രായപ്പെട്ടു. പ്രപഞ്ചം മുഴുവന്‍ ഒന്നാെണന്ന് വിശ്വസിക്കുന്ന യോഗ എന്ന സംസ്‌കാരത്തിന് 5000 വര്‍ഷത്തെ പഴക്കമുണ്ടന്ന് സമ്മേളനത്തില്‍ പ്രസംഗിച്ച കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. യഥാർഥ മതബോധത്തി​െൻറ അഭാവമാണ് മതസംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ഹിന്ദു സംസ്‌കാരം ഉള്‍ക്കൊള്ളാത്തവന്‍ ഭാരതീയനെല്ലന്ന് പി.സി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് ക്ഷേത്ര വിശ്വാസികളാെണന്നും അദ്ദേഹം വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story