Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുംഭ മാസപൂജ: സ്വകാര്യ...

കുംഭ മാസപൂജ: സ്വകാര്യ വാഹനങ്ങള്‍ നിലക്കല്‍വരെ മാത്രം

text_fields
bookmark_border
പത്തനംതിട്ട: ശബരിമല കുംഭ മാസപൂജയുമായി ബന്ധപ്പെട്ട് ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സ്വകാര്യ വാഹനങ്ങള്‍ നിലക്കല്‍വരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ജില്ല പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു. നിലക്കലില്‍നിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ഏര്‍പ്പെടുത്തിയ യാത്രാ സൗകര്യം തീര്‍ഥാടകര്‍ ഉപയോഗപ്പെടുത്തണം. പമ്പയിലെ പാര്‍ക്കിങ് സൗകര്യം പ്രളയത്തില്‍ നഷ്ടമായ സാഹചര്യത്തിലാണ് സ്വകാര്യ വാഹനങ്ങള്‍ നിലക്കല്‍വരെയാക്കി ക്രമീകരണം ഏര്‍പ്പെടുത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story