Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി മാർക്കറ്റിങ്...

കോന്നി മാർക്കറ്റിങ് സഹകരണ സംഘത്തിൽ സാമ്പത്തിക ക്രമക്കേടെന്ന്​ ആരോപണം​

text_fields
bookmark_border
കോന്നി: കോന്നി മാർക്കറ്റിങ് സഹകരണ സംഘത്തിൽ വ്യാപക സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം. സർക്കാർ ഫണ്ട് ചെലവഴിച്ചു സ്ഥാപിച്ച ടിഷ്യൂകൾച്ചർ ലാബി​െൻറ നടത്തിപ്പ് സ്വകാര്യ വ്യക്തിക്ക് നൽകിയതാണ് ആരോപണത്തിന് ഇടയാക്കുന്നത്. യു.ഡി.എഫ് ജില്ല നേതാക്കളാണ് സംഘം ഭരണസമിതിക്ക് നേതൃത്വം നൽകുന്നത്. സംഘത്തിന് 2013-14 വർഷം സർക്കാർ ഓഹരി മൂലധന ഇനത്തിൽ വിവിധ ഘട്ടങ്ങളിലായി ഒരു കോടി അനുവദിച്ചിരുന്നു. ഉന്നതതല വർക്കിങ് ഗ്രൂപ് അംഗീകരിച്ച് അനുമതി നൽകിയ പദ്ധതിയായ ടിഷ്യൂകൾച്ചറൽ ലാബും സോയിൽ ടെസ്റ്റിങ് ലാബും സ്ഥാപിക്കുന്നതിനായിരുന്നു ഇത്. വിവിധ ഘട്ടങ്ങളിലായി തുക പിൻവലിക്കുകയും പദ്ധതി നടപ്പാക്കി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തുടർന്ന് ടിഷ്യൂകൾച്ചറൽ ലബോട്ടറി സ്വകാര്യ വ്യക്തിക്ക് കരാർ അടിസ്ഥാനത്തിൽ മറിച്ചു നൽകി. കോന്നി വില്ലേജിൽ സംഘത്തി​െൻറ ഉടമസ്ഥതയിലുള്ള കെട്ടിടവും ശീതീകരിച്ച മുറികളും മറ്റു ഉപകരണങ്ങളുമാണ് സ്വകാര്യ വ്യക്തിക്ക് പ്രതിമാസം 20,000 രൂപ നിരക്കിൽ വാടകക്ക് നൽകിയത്. സർക്കാർ ഉത്തരവ് പ്രകാരം വിവിധ ഘട്ടങ്ങളിൽ തുക അനുവദിച്ചപ്പോൾ സംഘം ഭാരവാഹികൾ ഒപ്പിട്ടു നൽകിയ എഗ്രിമ​െൻറ് ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിരുദ്ധമാണ് ലാബ് മറിച്ചു നൽകിയ നടപടിയെന്നാണ് ആരോപണം. സ്വകാര്യ വ്യക്തിക്ക് ലാഭം ഉണ്ടാക്കാൻ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് സി.പി.എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ അനുവദിച്ച ഓഹരിത്തുകയും വായ്പത്തുകയും 10 തുല്യതവണകളായി അടക്കേണ്ടതാണെന്നും പദ്ധതി നടപ്പാക്കി രണ്ടാമത്തെ വർഷം മുതൽ തവണകൾ അടക്കേണ്ടതാണെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഇത് തിരിച്ചടക്കുന്നതിന് നടപടിയില്ല. സംഘം നിയന്ത്രണത്തിലുള്ള ഗ്യാസ് ഗോഡൗണിന് സ്വന്തം ഫണ്ടിൽനിന്ന് അംഗീകാരം വാങ്ങാതെയും മാനദണ്ഡം പാലിക്കാതെയും ഭരണസമിതി നേരിട്ടാണ് ചുറ്റുമതിൽ നിർമാണം നടത്തിയത്. ഇവിടെയും സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട്. സംഘത്തി​െൻറ ഉടമസ്ഥതയിൽ ഉള്ള വളം ഡിപ്പോയിലും റബർ സംഭരണ കേന്ദ്രത്തിലും കൃത്യമായ കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ല. സംഘത്തിൽ നടന്നിട്ടുള്ള സാമ്പത്തിക ക്രമക്കേടും അഴിമതിയും സഹകരണ വകുപ്പ് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് നടത്തി. ജില്ല പ്രസിഡൻറ് സംഗേഷ് ജി. നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വി. ശിവകുമാർ അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ സി. സുമേഷ്, രേഷ്മ മറിയം റോയി, ബ്ലോക്ക് വൈസ് പ്രസിഡൻറ് എ.എസ്. ഷിജു എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡൻറ് എം. അനീഷ് കുമാർ സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡൻറ് ആർ. ശ്രീഹരി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story