Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുറ്റപ്പുഴ-മുത്തൂർ...

കുറ്റപ്പുഴ-മുത്തൂർ റോഡ് നവീകരണം തുടങ്ങി

text_fields
bookmark_border
തിരുവല്ല: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാൻ കഴിയുന്ന കുറ്റപ്പുഴ-മുത്തൂർ റോഡ് വീതികൂട്ടി റീടാറിങ് നടത്തുന്ന ജോലികൾ പുരോഗമിക്കുന്നു. രണ്ടു കോടി ഉപയോഗിച്ചാണ് നിർമാണം. റോഡി​െൻറ വീതി കുറഞ്ഞ ഭാഗങ്ങളിൽ സ്ഥലം ഉടമകൾ സ്ഥലം വിട്ടുനൽകാൻ തയാറായതോടുകൂടിയാണ് റോഡ് പണിക്ക് ആക്കംകൂടിയത്. റോഡ് പണിയോടനുബന്ധിച്ച് രണ്ട് കലുങ്കുകളുടെ പണി പൂർത്തിയാക്കി. അതിനുശേഷം പണി മന്ദീഭവിച്ചു കിടക്കുകയായിരുന്നു. തുടർന്ന് മാത്യു ടി. തോമസ് എം.എൽ.എ, അസി. എക്‌സി. എൻജിനീയർ സുഭാഷ്, റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സ്ഥലം ഉടമകളുമായി ചർച്ച നടത്തിയിരുന്നു. നിർമാണത്തി​െൻറ ഭാഗമായി പൊളിക്കുന്ന മതിലുകൾ പുനർനിർമിച്ച് നൽകാമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ സമ്മതിച്ചിട്ടുണ്ട്. വീതികുറവായ സ്ഥലങ്ങളിൽ ഏകദേശം ഒന്നര മീറ്ററോളം ഇരുവശത്തേക്കും സ്ഥലം എടുക്കുന്നുണ്ട്. ഒരുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് അസി.എക്‌സി. എൻജിനീയർ സി.ബി. സുഭാഷ് പറഞ്ഞു. റോഡ് പണി പൂർത്തീകരിച്ചു കഴിഞ്ഞാൽ എം.സി റോഡിലെ വലിയ തിരക്ക് ഒരുപരിധിവരെ കുറക്കാനാകും. റെയിൽവേ സ്‌റ്റേഷൻ, സ്വകാര്യ ബസ്‌സ്റ്റാൻഡ്, ടി.കെ. റോഡ് തുടങ്ങിയിടങ്ങളിലേക്ക് കോട്ടയം ഭാഗത്തുനിന്ന് വരുന്നവർക്ക് സുഗമമായി സഞ്ചരിക്കാൻ ഈ റോഡ് പ്രയോജനപ്പെടും.
Show Full Article
TAGS:LOCAL NEWS 
Next Story