Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസമാഹാരങ്ങളില്ല;...

സമാഹാരങ്ങളില്ല; വള്ളിക്കോട് രമേശനെ മൂലൂർ പുരസ്​കാരം തേടിയെത്തി

text_fields
bookmark_border
സമാഹാരങ്ങളില്ല; വള്ളിക്കോട് രമേശനെ മൂലൂർ പുരസ്കാരം തേടിയെത്തി പത്തനംതിട്ട: സരസകവി മൂലൂര്‍ സ്മാരക കവിത പുരസ്‌ കാരം നേടിയ വള്ളിക്കോട് രമേശൻ കവിതസമാഹാരം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കവി. ആനുകാലികങ്ങളിൽ കവിതകള്‍ എഴുതിയും ആകാശവാണിയിൽ കവിതകൾ അവതരിപ്പിച്ചുമായിരുന്നു തുടക്കം. കവി കടമ്മനിട്ട രാമകൃഷ്ണനോടൊത്തുള്ള ശിഷ്യത്വം രമേശ​െൻറ കാവ്യജീവിതത്തിന് കൂടുതല്‍ കരുത്തുപകര്‍ന്നു. വര്‍ഷങ്ങളായി ജില്ലയിലെ സാഹിത്യ കൂട്ടായ്മകളിലെ നിറസാന്നിധ്യമാണ്. സ്വൈരമായി കാട്ടില്‍ വിഹരിക്കുന്ന ആനകളെ വരുതിയാലാക്കുന്ന മനുഷ്യ​െൻറ ദുഷ്ട ബുദ്ധിയെയും ആനകളുടെ മനോനിലയെയും വരച്ചുകാട്ടുന്ന സഹ്യ​െൻറ മകനോട് എന്ന കവിതയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ജലവിഭവ വകുപ്പ് ജീവനക്കാരനാണ്. വാണിയാണ് ഭാര്യ. ശ്രീറാം, ശ്രേയ എന്നിവരാണ് മക്കള്‍. കെ.ഇ. വർഗീസ് അനുസ്മരണം ഇന്ന് ചിറ്റാർ: കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറിയുമായിരുന്ന കെ.ഇ. വർഗീസി​െൻറ (കുളത്തുങ്കൽ തങ്കച്ചൻ) 34ാമത് ചരമവാർഷികാചരണം ഞായറാഴ്ച കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാറിൽ നടത്തും. മണ്ഡലം പ്രസിഡൻറ് ബഷീർ വെള്ളത്തറ അധ്യക്ഷതവഹിക്കും. കെ.പി.സി.സി മുൻ പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്, ആേൻറാ ആൻറണി എം.പി, അടൂർ പ്രകാശ് എം.എൽ.എ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. പരിപാടികൾ ഇന്ന് കൊടുമൺ ഒാർത്തഡോക്സ് പള്ളി: പെരുന്നാൾ, കൊടിയേറ്റ് -രാവിലെ 10.00 കുളനട മാന്തുക ധർമശാസ്താക്ഷേത്രം: പുതിയ ചുറ്റമ്പലത്തി​െൻറ കട്ടിളവെപ്പ്-രാവിലെ 8.30 തിരുവല്ല വൈ.എം.സി.എ ഹാൾ: എച്ച്.എം.എസ് ജില്ല സമ്മേളനം-രാവിലെ 10.00 മരാമൺ പമ്പാമണൽപ്പുറം: മാരാമൺ കൺെവൻഷൻ ഉദ്ഘാടനം-ഉച്ച 2.30 റാന്നി മാടമൺ പമ്പാമണൽപ്പുറം: ശ്രീനാരായണ കൺെവൻഷൻ, സമാപനം-ഉച്ച 2.30 ചെറുകോൽപ്പുഴ പമ്പാമണൽപ്പുറം: ഹിന്ദുമത പരിഷത്ത് സമാപനം-വൈകീട്ട് 3.00 ആനന്ദപ്പള്ളി: എൽ.പി സ്കൂൾ ജങ്ഷൻ: പൈതൃക സംരക്ഷണ സമിതി ഉദ്ഘാടനം, വൈകീട്ട് 3.00 കോഴഞ്ചേരി കാരംവേലി ഇടപ്പാറ മലദേവർനട: വാർഷിക പൊതുയോഗം-വൈകീട്ട് 4.00 പന്നിവിഴ പീടികയിൽ ഭഗവതിക്ഷേത്രം: ഉത്സവം, പ്രഭാഷണം-രാത്രി 7.00 തട്ടയിൽ ഒരിപ്പുറത്ത് ഭഗവതിക്ഷേത്രം: പുനഃപ്രതിഷ്ഠ വാർഷികം, നാടൻപാട്ട്-രാത്രി 8.30
Show Full Article
TAGS:LOCAL NEWS 
Next Story