Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനീർത്തടങ്ങൾ...

നീർത്തടങ്ങൾ സംരക്ഷിക്കാൻ പദ്ധതിയുമായി പന്തളം ബ്ലോക്ക് പഞ്ചായത്ത്

text_fields
bookmark_border
പന്തളം: നീർത്തടങ്ങൾ സംരക്ഷിക്കാൻ പന്തളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചു. വിജയപുരം ഡിവിഷനിലെ പെരുമ് പുളിക്കൽ കുളവള്ളിക്കുളം നവീകരണ പദ്ധതി തുടങ്ങി. 28 വർഷം മുമ്പ് നിർമിച്ച കുളം പരിചരണമില്ലാതെ തകർന്നുകിടക്കുകയായിരുന്നു. കുളം വൃത്തിയാക്കുന്നതോടെ പെരുമ്പുളിയിക്കൽ ലക്ഷംവീട് കോളനിയിലെ 25ഓളം കുടുംബങ്ങൾക്കു ശുദ്ധജലവിതരണം സാധ്യമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പറഞ്ഞു. കുളത്തിന് സമീപം നിർമിച്ച കിണറ്റിൽനിന്നാണ് കോളനിയിലേക്ക് വെള്ളം പമ്പുചെയ്യുന്നത്. കുളത്തിലെ ചളി നീക്കംചെയ്തു വൃത്തിയാക്കുന്നതോടെ മാവരപ്പുഞ്ചയിലേക്കുള്ള ജലസേചനം സാധ്യമാകുമെന്നത് കർഷകർക്കും ആശ്വാസമാണ്. കുളം അവഗണിക്കപ്പെട്ടതോടെ മാലിന്യം തള്ളി വെള്ളം മലിനമായത് കിണറിനെയും ബാധിച്ചു. അതോടെ കോളനി നിവാസികളുടെ വെള്ളംകുടിയും മുട്ടി. അവരുടെ പരാതിയെതുടർന്നാണ് കുളം സംരക്ഷിക്കാൻ തീരുമാനിച്ചത്. ബ്ലോക്ക് പഞ്ചായത്ത് 2018-19 പദ്ധതിയിൽ ഉൾപ്പെത്തി അഞ്ചുലക്ഷം രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്. കുളത്തി​െൻറ തകർന്ന കൽക്കെട്ടുകൾ പുനഃസ്ഥാപിച്ചു. പടവുകൾ കെട്ടി പൂട്ടുകട്ടകൾ പാകി ഇരിപ്പിടങ്ങളും ഒരുക്കും. ഇവിടെ മാലിന്യം തള്ളുന്നതും കർശനമായി നിരോധിക്കും. തുമ്പമൺ പഞ്ചായത്തിലെ മുഴുക്കോട്ടു ചാലിനുസമീപം കുട്ടികളുടെ പാർക്ക് നിർമിക്കുന്നതിനായി 20 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിൽനിന്ന് അനുവദിച്ചിട്ടുണ്ടെന്നും പണി ഉടൻ ആരംഭിക്കുമെന്നും രഘു പറഞ്ഞു. പട്ടികജാതിക്കാര്‍ക്ക് പട്ടയം നല്‍കണം കോഴഞ്ചേരി: കേരളത്തിലെ സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാര്‍ക്ക് പട്ടയംനല്‍കുന്ന സര്‍ക്കാര്‍ ആദിവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും പട്ടയം നല്‍കണമെന്ന് കെ.പി.എം.എസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കൈയേറ്റ മാഫിയയും സംഘടിത സമുദായങ്ങളും ഭൂമി കൈയേറിയതിനെ നിയമപരമായി സഹായിക്കുന്ന സര്‍ക്കാര്‍ പട്ടികജാതിക്കാരെ ഭൂമിയില്‍നിന്ന് ആട്ടിപ്പായിക്കുകയാണ്. മൂന്ന് സ​െൻറ് ഭൂമി പട്ടികജാതിക്കാരന് മതിയെന്ന പരിഹാസ്യമായ നടപടി അവസാനിപ്പിക്കണമെന്നും കെ.പി.എം.എസ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് മുണ്ടുകോട്ടക്കല്‍ സുരേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.കെ. രാഘവൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി വി.ജി. കൃഷ്ണദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍. മുരളീധരന്‍, ബിജീഷ് ഗോപാല്‍, ഷാജി റാന്നി, കണ്ണങ്കര മോഹനന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടികൾ ഇന്ന് Add. പന്തളം മുത്താരമ്മൻ കോവിൽ: ഭരണി മഹോത്സവം, ഭക്തിഗാനാർച്ചന- രാത്രി 7.00
Show Full Article
TAGS:LOCAL NEWS 
Next Story