Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാടമണ്‍ ശ്രീനാരായണ...

മാടമണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ പന്തല്‍ മഴയില്‍ തകര്‍ന്നു

text_fields
bookmark_border
പടം PTL55 Madamon Convention-1PTL56 Madamon Convention-3PTL57 Madamon Convention-2 എസ്.എൻ.ഡി.പി മാടമൺ കൺവെൻഷൻ സ​െൻറർ ശനിയാഴ്ചയുണ്ടായ കാറ്റിലും മഴയിലും തകർന്നനിലയിൽ വടശ്ശേരിക്കര: പെരുനാട് മാടമണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ നഗറിലെ പന്തല്‍ കനത്ത മഴയിലും കാറ്റിലും തകര്‍ന്നു. അഞ്ചു പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ശനിയാഴ്ച കണ്‍വെന്‍ഷന്‍ പൊതുയോഗം കഴിഞ്ഞ ശേഷമായിരുന്നു സംഭവം. പന്തല്‍ തകര്‍ന്ന സമയത്ത് കണ്‍വെന്‍ഷനുശേഷം ഭാരവാഹികള്‍ അവലോകന യോഗം നടത്തുകയായിരുന്നു. ശനിയാഴ്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം യോഗത്തില്‍ പങ്കെടുത്തു വേദിവിട്ടുപോയ ശേഷം അഞ്ചുമണിയോടാണ് പന്തൽ തകർന്നത്. പമ്പാനദിയുടെ തീരത്തായിട്ടാണ് കണ്‍വെന്‍ഷന്‍ നഗര്‍ സ്ഥിതിചെയ്യുന്നത്. തകരുേമ്പാൾ നൂറോളംപേര്‍ പന്തലിലുണ്ടായിരുന്നു. എല്ലാവരെയും സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയത്. പെരുനാട് പൂവത്തുംമൂട് സ്റ്റുഡിയോ നടത്തുന്ന ഷാജിക്ക് സാരമായ പരിക്കേറ്റു. മറ്റ് നാലുപേര്‍ക്ക് നിസ്സാര പരിക്കുണ്ട്. ഇരുമ്പ് പൈപ്പ് നാട്ടി തകിടുകൊണ്ടുള്ള ഷീറ്റിട്ടാണ് മേല്‍ക്കൂര നിര്‍മിച്ചിരുന്നത്. സുരക്ഷ മാനദണ്ഡം പാലിക്കാതെയാണ് കണ്‍വെന്‍ഷന്‍ നഗറില്‍ പന്തല്‍ സ്ഥാപിച്ചിരുന്നതെന്ന് ആക്ഷേപമുണ്ട്. ദുരന്തമുണ്ടായ ശേഷം മുക്കാല്‍ മണിക്കൂറുകളോളം കഴിഞ്ഞാണ് പെരുനാട് പൊലീസും റാന്നിയില്‍നിന്ന് അഗ്നിശമന സേനയും എത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story