Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബാലസഭ കുട്ടികളുടെ...

ബാലസഭ കുട്ടികളുടെ ഹ്രസ്വചിത്രം ഒരുങ്ങുന്നു

text_fields
bookmark_border
പത്തനംതിട്ട: കുടുംബശ്രീ ബാലസഭ കുട്ടികള്‍ അഭിനയിക്കുന്ന ഹ്രസ്വചിത്രം ഒരുങ്ങുന്നു. ബാലസഭയിലെ അംഗങ്ങളായ അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള 55 കുട്ടികളും മുതിര്‍ന്നവരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബശ്രീ പത്തനംതിട്ട ജില്ല മിഷൻ ആഭിമുഖ്യത്തിലാണ് നിര്‍മാണം. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ജയലാല്‍ സ്വിച്ച്ഓണ്‍ നിര്‍വഹിച്ചു. മലയാലപ്പുഴ അമിനിറ്റി സ​െൻററിലാണ് ചിത്രീകരണം. സാഹിത്യകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ബാബു ജോണ്‍, പത്തനംതിട്ട സി.ഡി.എസ് അംഗങ്ങളായ മഹിളാ മണി, പൊന്നമ്മ രാമചന്ദ്രന്‍, അംബിക ബായി, സുഭദ്രമ്മ, അമ്മിണി, മണിയമ്മ, രാമചന്ദ്രന്‍ നായര്‍, മദൂത്ത്(സുറുമ) എന്നിവര്‍ ചിത്രത്തി​െൻറ ഭാഗമാകും. സംവിധാനം ധനജോജ് നായിക്, കാമറ അനു സിത്താര, പ്രൊഡക്ഷന്‍ മാനേജര്‍ നൗഷാദ്.
Show Full Article
TAGS:LOCAL NEWS 
Next Story