Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവരള്‍ച്ച: റാന്നിയിലെ...

വരള്‍ച്ച: റാന്നിയിലെ പഞ്ചായത്തുകളില്‍ അവലോകന യോഗം ചേരും

text_fields
bookmark_border
പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിലെ വരള്‍ച്ച ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ തോറും അവലോകന യോഗം ചേരുന്നതിന് തീരുമാനമായി. വിവിധ പഞ്ചായത്തുകളിലെ നിലവിലുള്ള ശുദ്ധജലവിതരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം വിവിധ പഞ്ചായത്തുകളില്‍ യോഗം ചേരുന്ന ദിവസവും സമയവും: വെച്ചൂച്ചിറ 12ന് രാവിലെ11ന്, ചെറുകോല്‍ 13ന് രാവിലെ11ന്, റാന്നി 13ന് ഉച്ചക്ക് രണ്ടിന്, അങ്ങാടി 14ന് രാവിലെ11ന്, പഴവങ്ങാടി 14ന് ഉച്ചക്ക് രണ്ടിന്, നാറാണംമൂഴി 16ന് രാവിലെ11ന്, അയിരൂര്‍ 20ന് ഉച്ചക്ക് രണ്ടിന്, കോട്ടാങ്ങല്‍ 19ന് രാവിലെ 11ന്, കൊറ്റനാട് 16ന് ഉച്ചക്ക് രണ്ടിന്, വടശേരിക്കര 16ന് ഉച്ചക്ക് രണ്ടിന്, പെരുനാട് 16ന് രാവിലെ11ന്. ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ആവശ്യമെങ്കില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ജലവിതരണത്തിന് ഈ വകുപ്പുകളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തടസ്സം ഉണ്ടെങ്കില്‍ അതും യോഗത്തില്‍ പരിഹരിക്കപ്പെടും. പെരുന്തേനരുവി, കുടമുരുട്ടി പദ്ധതികളില്‍ പെരുന്തേനരുവി വൈദ്യുതി പദ്ധതിയില്‍ വൈദ്യുതോല്‍പാദനം നടത്തുന്നതിനാല്‍ ജലദൗർലഭ്യം നേരിടുന്നുണ്ട്. ഇത് ഒഴിവാക്കാനായി കെ.എസ്.ഇ.ബിയുടെ ജനറേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷതവഹിച്ചു. തഹസില്‍ദാര്‍ കെ.വി രാധാകൃഷ്ണന്‍ നായര്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ മോഹന്‍രാജ് ജേക്കബ്, അന്നമ്മ ജോസഫ്, എം.എസ്. സുജാത, ബിന്ദു, അയിരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സമ്മ, ശ്രീകുമാര്‍, ജല അതോറിറ്റി ഉദ്യോഗസ്ഥരായ എബ്രഹാം വര്‍ഗീസ്, സുനില്‍, അനില്‍കുമാര്‍, ശ്രീകുമാര്‍, പ്രദീപ്, കുഞ്ഞുമോന്‍, സാം കെ. ജോഷ്വാ എന്നിവര്‍ സംസാരിച്ചു. സാക്ഷ്യപത്രം ഹാജരാക്കണം കോഴഞ്ചേരി: ഗ്രാമപഞ്ചായത്തില്‍നിന്ന് വിധവ പെന്‍ഷന്‍/അവിവാഹിത പെന്‍ഷന്‍ വാങ്ങുന്നവര്‍ പുനര്‍വിവാഹം/വിവാഹം ചെയ്തിട്ടില്ല എന്നു തെളിയിക്കുന്ന ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം 25ന് മുമ്പ് കോഴഞ്ചേരി പഞ്ചായത്ത് ഒാഫിസില്‍ സമര്‍പ്പിക്കണം. സാക്ഷ്യപത്രത്തി​െൻറ മാതൃക പഞ്ചായത്ത് ഒാഫിസില്‍നിന്ന് ലഭിക്കും. 25നകം സാക്ഷ്യപത്രം സമര്‍പ്പിക്കാത്തവുടെ പെന്‍ഷന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം താല്‍ക്കാലികമായി തടഞ്ഞുവെക്കുകയും സാക്ഷ്യപത്രം ഹാജരാക്കുന്ന മുറക്ക് പെന്‍ഷന്‍ പുനഃസ്ഥാപിക്കുകയും ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. ക്‌നാനായ അന്ത്യോഖ്യ വിശ്വാസ സംരക്ഷണസംഗമം ഇന്ന് വള്ളംകുളം: ക്‌നാനായ അൽമായ ഫോറം നേതൃത്വത്തില്‍ വള്ളംകുളം ബെത്ത്‌നഹറിന്‍ ബിഷപ്സ് ഹൗസില്‍ ക്‌നാനായ അന്ത്യോഖ്യ വിശ്വാസ സംരക്ഷണസംഗമം നടത്തും. ഞായറാഴ്ച വൈകീട്ട് നാലിനു നടക്കുന്ന സമ്മേളനത്തില്‍ മെത്രാപ്പോലീത്തമാര്‍, സഭാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്‌നാനായ അന്ത്യോഖ്യ ബന്ധത്തിനു വിള്ളല്‍ ഏല്‍പിക്കാന്‍ അനുവദിക്കില്ലെന്നും പാത്രിയാര്‍ക്കീസ് ബാവയോട് കൂറും വിധേയത്വവും പുലര്‍ത്തുന്നതിനും ദൃഢമാക്കുന്നതിനുമാണ് സമ്മേളനം നടത്തുന്നതെന്നും ഭാഹവാഹികള്‍ പറഞ്ഞു. ടി.ഒ. ഏലിയാസ്, കെ.കെ. കുരുവിള, പ്രഫ.ഡോ. എബ്രഹാം പുന്നൂസ്, ഏലിയാസ് സഖറിയ പറേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Show Full Article
TAGS:LOCAL NEWS 
Next Story